വാഗണ്‍ ട്രാജഡി രക്ത സാക്ഷികള്‍

വാഗണ്‍ ട്രാജഡി രക്ത സാക്ഷികളുടെ പേരു വിവരം

മമ്പാട്‌ അംശം
1 ഇല്ലിക്കല്‍ ഐദ്രു - കൂലിപ്പണിക്കാരന്‍

തൃക്കലങ്ങോട്‌ അംശം
2. പുതിയറക്കല്‍ കോയസ്സന്‍ - മരക്കച്ചവടക്കാരന്‍
3. കുറ്റിത്തൊടി കോയക്കുട്ടി - ചായപ്പീടിക
4. അക്കരവീട്ടില്‍ എന്ന കുന്നപ്പള്ളി അച്യുതന്‍ നായര്‍ - കൃഷിക്കാരന്‍
5. റിസാക്കില്‍ പാലത്തില്‍ തട്ടാന്‍ ഉണ്ണിപ്പുറയന്‍ - തട്ടാന്‍
6. ചോലക്കപ്പറമ്പയില്‍ ചെട്ടിച്ചിപ്പു - കൂലിപ്പണി
7 മേലേടത്ത്‌ ശങ്കരന്‍ നായര്‍- കൃഷി

പയ്യനാട്‌ അംശം
8. പുലക്കാട്ട്ത്തൊടി മൊയ്തീന്‍ - കൃഷി

മലപ്പുറം അംശം
9. മങ്കരത്തൊടി തളപ്പില്‍ ഐദ്രു - ചായക്കട
10. മങ്കരത്തൊടി മൊയ്തീന്‍ ഹാജി - പള്ളീ മുഅദ്ദിന്‍
11. വള്ളിക്കാപറ്റ മമ്മദ്‌ - ചായക്കട
12 പെരുവന്‍കുഴി കുട്ടി ഹസന്‍ - പെട്ടിക്കട
13 പെരുവന്‍കുഴി വീരാന്‍ - പെട്ടിക്കട

മേല്‍മുറി അംശം
14 പാറച്ചോട്ടില്‍ അഹമദ്‌ കുട്ടി മുസ്ലിയാര്‍ - പള്ളി മുഅദ്ദിന്‍
പോരൂര്‍ അംശം

15. മധുരക്കറിയന്‍ കാത്ത്‌ലി - കൃഷി
16. അരിക്കുഴിയന്‍ സെയ്താലി - കൂലിപ്പണി

പുന്നപ്പാല അംശം
17 മാണികട്ടവന്‍ ഉണ്ണിമൊയ്തീന്‍ - മതാധ്യാപകന്‍
18. കീനത്തൊടി മമ്മദ്‌ - കൂലിപ്പണി
19 മൂഴിക്കല്‍ അത്തന്‍ - കൂലിപ്പണി
20. കപ്പക്കുന്നന്‍ അയമദ്‌ - കൃഷി
21. കപ്പക്കുന്നന്‍ മൂത - കൃഷി
22. കപ്പക്കുന്നന്‍ അബ്ദുല്ല - കൃഷി
23 കപ്പക്കുന്നന്‍ ചെറിയ ഉണ്ണിമേയി - കൂലിപ്പണി
24. കപ്പക്കുന്നന്‍ കുഞ്ഞാലി - കൂലിപ്പണി
25. മാണികെട്ടവന്‍ പോക്കര്‍ കുട്ടി - മതാധ്യാപകന്‍
26. പോളക്കല്‍ ഐദ്രുമാന്‍ - കൂലിപ്പണി
27. കപ്പക്കുന്നന്‍ വലിയ ഉണ്ണീന്‍ ഹാജി - കൂലിപ്പണി

നിലമ്പൂര്‍ അംശം
28 ആശാരിതൊപ്പിയിട്ട അയമദ്‌ - ആശാരി
29 ചകിരിപ്പറമ്പന്‍ അലവി - കൂലിപ്പണി

കരുവമ്പലം അംശം
30 വയല്‍പാലയില്‍ വീരാന്‍ - ഖുര്‍ആന്‍ ഓത്ത്‌
31 പോണക്കാട്ട്‌ മരക്കാര്‍ - കൃഷി
32. വടക്കേപ്പാട്ട്‌ കുഞ്ഞയമ്മദ്‌ - കൂലിപ്പണി
33. ഓറക്കോട്ടില്‍ ഏനാദി - കൂലിപ്പണി
34. കൂരിത്തൊടി യൂസഫ്‌ - കൂലിപ്പണി
35. പുത്തന്‍ വീടന്‍ കുഞ്ഞഹമ്മദ്‌ - കൂലിപ്പണി
36. കല്ലേത്തൊടി അഹ്മദ്‌ - ഖുര്‍ആന്‍ ഓത്ത്‌
37. പെരിങ്ങോടന്‍ അബ്ദു - കൃഷി
38. ചീരന്‍ പുത്തൂര്‍ കുഞ്ഞയമ്മു - കച്ചവടം
39. അത്താണിക്കല്‍ മൊയ്തീന്‍ ഹാജി - കൃഷി
40. നല്ലന്‍ കിണറ്റിങ്ങല്‍ മുമദ്‌ - ക്ഷൌരപ്പണി
41. പറയന്‍ പള്ളിയാലില്‍ കുഞ്ഞയമു - ഖുര്‍ആന്‍ ഓത്ത്‌
42. പനങ്ങോടന്‍ തൊടി മമ്മദ്‌ - കൂലിപ്പണി
43. പുനയന്‍ പള്ളിയാലില്‍ സെയ്താലി - കൃഷി
44. മഠത്തില്‍ അയമ്മദ്‌ കുട്ടി - കൃഷി
45. കൊങ്കാട്ട്‌ മൊയ്തീന്‍ - കൂലിപ്പണി
46. പെരിങ്ങോടന്‍ കാദിര്‍ - കച്ചവടം
47. കോരക്കോട്ടില്‍ അഹമ്മദ്‌ - ഖുര്‍ആന്‍ ഓത്ത്‌
48. കൊളക്കണ്ടത്തില്‍ മൊയ്തീന്‍ കുട്ടി - കൂലിപ്പണി
49. കൂട്ടപ്പിലാക്കല്‍ കോയാമ - കൂലിപ്പണി
50. അപ്പംകണ്ടന്‍ അയമുട്ടി - കൂലിപ്പണി
51. പൂളക്കല്‍ നൊടിക കുഞ്ഞയമു - കൂലിപ്പണി
52. എറശ്ശേനി പള്ളിയാലില്‍ ആലി - കൃഷി
53. കൊങ്കോട്ട്‌ ചെറിയാന്‍ മൊയ്തീന്‍ - കൃഷി
54. തറക്കുഴിയില്‍ ഏനി - കൃഷി
55. മേലേതിയേല്‍ കുഞ്ഞലവി - കൂലിപ്പണി
56. വാളയില്‍ തൊടി കുഞ്ഞായന്‍ - കൂലിപ്പണി
57. മാങ്കാവില്‍ കൂമത്ത്‌ അഹമദ്‌ - കൂലിപ്പണി
58. തെക്കത്ത്‌ അലവി - കൃഷി
59. മേലേതില്‍ വലിയ മൊയ്തീന്‍ കുട്ടി - കൂലിപ്പണി
60. മേലേതില്‍ ചെറിയ മൊയ്തീന്‍ കുട്ടി - കൂലിപ്പണി
61. കൊള്ളിത്തൊടി കോരക്കാക്കോട്ടില്‍ അവറാന്‍ കുട്ടി - കൃഷി
62. കോരിപ്പറമ്പത്ത്‌ ഐദര്‍മാന്‍ - കൂലിപ്പണി
63. പുത്തന്‍പീടികക്കല്‍ വീരാന്‍ - കൃഷി
64. പെരുമ്പാളി കുഞ്ഞി മൊയ്തീന്‍ - കൂലിപ്പണി

ചെമ്മലശ്ശേരി അംശം
65. എരുക്കുപറമ്പന്‍ സെയ്താലി - കൂലിപ്പണി
66. തട്ടാന്‍ തൊപ്പിയിട്ട അയമദ്സ്‌ - കൂലിപ്പണി
67. തെക്കേതില്‍ മൊയ്തീന്‍ - കൂലിപ്പണി
68. തഴത്തില്‍ കുട്ടി അസ്സന്‍ - കൃഷി
69. തെക്കേതില്‍ മൊയ്തീന്‍ - കുലിപ്പണി
70. വെളുതങ്ങോടന്‍ കുഞ്ഞയമ്മു - കൃഷി


വാഗണ്‍ ദുരന്തത്തില്‍ രക്തസാക്ഷികളായ ഈ പോരാളികളെ ആദരിച്ചും അനുസ്‌മരിച്ചും കൊണ്ട്‌ തിരൂര്‍ മുനിസിപ്പാലിറ്റി കൊല്ലപ്പെട്ട 70 പേരുടെ നാമത്തില്‍ "വാഗണ്‍ ട്രാജഡി സ്‌മാരക മുനിസിപ്പല്‍ ടൌണ്‍ഹാള്‍" നിര്‍മിച്ചു. 1987 ഏപ്രില്‍ 6 ന്‌ അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി വി.ജെ തങ്കപ്പന്‍ അതിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. 1993 മാര്‍ച്ച്‌ 20 ന്‌ സ്ഥലം എം.എല്‍.എ യും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ഇ.ടി മുഹമ്മദ്‌ ബഷീര്‍ രക്ത സാക്ഷികളുടെ പേരു വിവര പട്ടിക അനാവരണം ചെയ്തു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal