പൂക്കോട്ടൂര്‍ യുദ്ധം: മൂടിവെക്കപ്പെട്ട പ്രോജ്വല ചരിത്രം

മലപ്പുറം: പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ 95ാം വാര്‍ഷികം പൂക്കോട്ടൂര്‍ പഞ്ചായത്തിന്റെ  നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. എം.പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സുമയ്യ ടീച്ചര്‍ അധ്യക്ഷയായി. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍  ബ്രിട്ടീഷുകാര്‍ക്ക് നേരിടേണ്ടി വന്ന ഘോരയുദ്ധമാണ് പൂക്കോട്ടൂര്‍ യുദ്ധമെന്ന് സമദാനി പറഞ്ഞു. ചരിത്രത്തെ ഇല്ലാതാക്കുന്നത് ഒരു ജനതയുടെ പാരമ്പര്യത്തെയും പൈതൃകത്തെയും നശിപ്പിക്കുന്നതിന് തുല്യമാണെ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്ര സെമിനാറില്‍ പ്രൊഫ.എന്‍.ഹരിപ്രിയ പ്രഭാഷണം  നടത്തി.
മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മലബാര്‍ കലാപം  മാതൃകയാക്കണമെന്ന് പ്രൊഫ. ഹരിപ്രിയ അഭിപ്രായപ്പെട്ടു. പരസ്പരം  പോര്‍വിളിക്കുന്നതിന് പകരം കലാപകാരികളില്‍ നിന്ന് ഹൈന്ദവ  സഹോദരങ്ങളെ സംരക്ഷിക്കാന്‍ അവര്‍ക്ക് കാവല്‍നില്‍ക്കാന്‍ തയാറായ മാപ്പിളമാര്‍  ഉണ്ടായിരുന്നുവെന്ന് ഹരിപ്രിയ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഭാഗമായി നടത്തിയ  ക്വിസ് മത്സര വിജയികള്‍ക്ക് പി ഉബൈദുള്ള എം.എല്‍.എ, ടി.വി ഇബ്രാഹീം  എം.എല്‍.എ, കെ മുഹമ്മദുണ്ണി ഹാജി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പി.കെ  ഹംസ വിഷയാവതരണം നടത്തി. കെ സലീന ടീച്ചര്‍, എ.എം കുഞ്ഞാന്‍, പി.എ സലാം,  കെ.പി ഉണ്ണീതു ഹാജി, അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, ഇ.പി ബാലകൃഷ്ണന്‍  മാസ്റ്റര്‍, ടി കുഞ്ഞിമുഹമ്മദ്, പിലാക്കാട് ആയിശ, സക്കീന എടത്തൊടി,  വേട്ടശ്ശേരി യൂസഫ് ഹാജി സംസാരിച്ചു.

Aug 26, 2016

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal