പുരാണങ്ങളും കേട്ടുകേള്‍വികളും ചരിത്രമായി മാറുന്നു: മന്ത്രി

കോഴിക്കോട്: പുരാണങ്ങളെയും കേട്ടുകേള്‍വികളെയും ചരിത്രമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന കാലഘട്ടമാണിതെന്നും സൂക്ഷ്മമായ പഠനത്തിലൂടെയും ഗവേഷണത്തിലൂടെയും ചരിത്രത്തെ സമര്‍പ്പിക്കാന്‍ കഴിയണമെന്നും മന്ത്രി മഞ്ഞളാംകുഴി അലി അഭിപ്രായപ്പെട്ടു.

വചനം ബുക്‌സിന്റെയും മുഹമ്മദ് അബ്ദുല്‍കരീം സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച 'മാപ്പിള കീഴാള പഠനങ്ങള്‍' എന്ന കൃതി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി കുഞ്ഞഹമ്മദ് പുസ്തകം ഏറ്റുവാങ്ങി.

ബാലകൃഷ്ണന്‍ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. സിവിക് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. റസാഖ് പയമ്പ്രോട്ട്, ചാക്കീരി ബാപ്പു, പി.എച്ച് ഫൈസല്‍, ഡോ. എ മൊയ്തീന്‍കുട്ടി, ഡോ. കെ.കെ മുഹമ്മദ് അബ്ദുസ്സത്താര്‍, അബ്ദുല്ലക്കോയ കണങ്കടവ്, സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ സംസാരിച്ചു.


Posted On: 11/25/2014 10:31:05 AM

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal