കൊണ്ടോട്ടിയുടെ വേരുകള്‍' പ്രകാശനം ചെയ്തു


ആഗോളവത്കരണത്തിന്‍റെ കാലഘട്ടത്തില്‍ ജന്മനാടിന്‍റെ തുടിപ്പറിയാന്‍ ശ്രമിക്കുന്നവര്‍ക്കാണ് ഉത്തമ സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ കഴിയുകയെന്നു അബ്ദുള്‍ സമദ് സമദാനി അഭിപ്രായപ്പെട്ടു.

ജിദ്ദ - കൊണ്ടോട്ടി സെന്‍റര്‍ പ്രസിദ്ധീകരിച്ച് ഉമ്മര്‍ മധുവായി രചിച്ച "കൊണ്ടോട്ടിയുടെ വേരുകള്‍' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യ കോപ്പി തിരക്കഥാകൃത്ത് ടി.എ. റസാഖ് ഏറ്റുവാങ്ങി. കെ. മുഹമ്മദുണ്ണി ഹാജി എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.കെ. മുഹമ്മദ് സത്താര്‍,എ.ടി. തങ്ങള്‍, കെ.പി. റഹ്മാന്‍ തങ്ങള്‍, എം. പ്രമോദ് ദാസ്, മുഹമ്മദാലി മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.


Metro News
Monday, May 09, 2011

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal