പാണ്ടിക്കാടിന്റെ ചരിത്രം: പുസ്തകം പ്രകാശനംചെയ്തു

പാണ്ടിക്കാട്: പഞ്ചായത്ത് ഭരണസമിതി പ്രസിദ്ധീകരിക്കുന്ന പാണ്ടിക്കാടിന്റെ ചരിത്രം 'ചരിത്രപ്പെരുമ നേടിയ ദേശം' പുസ്തകം പ്രകാശനംചെയ്തു. മന്ത്രി എം.കെ. മുനീര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ഉണ്ണിക്കോയക്ക് നല്‍കിയാണ് പുസ്‌കകം പുറത്തിറക്കിയത്.
എം. ഉമ്മര്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍ പുസ്‌കകം പരിചയപ്പെടുത്തി. പുസ്തകരചയിതാവ് സഫര്‍ പാണ്ടിക്കാടിനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. സംസ്ഥാന തലത്തില്‍ മികച്ച അങ്കണവാടി ഹെല്‍പ്പറായി തിരഞ്ഞെടുക്കപ്പെട്ട ഇ. ശ്യാമളയ്ക്ക് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി പ്രാക്കുന്നും മികച്ച കുടുംബശ്രീയായി തിരഞ്ഞെടുക്കപ്പെട്ട പാണ്ടിക്കാട് സി.ഡി.എസിന് വൈസ് പ്രസിഡന്റ് വി. മജീദും അവാര്‍ഡുകള്‍ നല്‍കി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ആസ്യ, വൈസ് പ്രസിഡന്റ് എം. അഷ്‌റഫ്, നാസര്‍ ഡി ബോണ, മുന്‍പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മ്മത്രുഭുമി
10 Sep 2014

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal