ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്ലറകള്‍ മലപ്പുറത്തും നവീകരിക്കുന്നു

1921ലെ മലബാര്‍ കലാപത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്ലറകള്‍ മലപ്പുറത്തും നവീകരിക്കുന്നു.

കല്കട്രേറ്റിനടുത്ത കോരങ്ങാട് ശ്മശാനം റോഡിലെ ശവക്കല്ലറകളിലാണ് ബ്രിട്ടീഷ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മലപ്പുറം അസി പൊലീസ് സൂപ്രണ്ട് ആയിരുന്ന കട്ട്‌ബെറി ബക്‌സറ്റന്‍ ലാന്‍കസ്റ്ററിന്റെയും മറ്റു പട്ടാളക്കാരുടെയും ശവക്കല്ലറകളാണ് ജില്ലാ ഭരണകൂടത്തെ പോലും അറിയിക്കാതെ മോടി കൂട്ടുന്നത്.

കട്ട്‌ബെറി ബക്‌സറ്റന്‍ ലാന്‍കസ്റ്റ് 1921 ഓഗസ്റ്റ് 28നാണ് കൊല്ലപ്പെട്ടതെന്നും 22 വയസ്സായിരുന്നുവെന്നും ശവക്കല്ലറയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശ്മശാനം റോഡരികിലാണ് പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തിരിക്കുന്നത്.

കാട് മൂടിയ നിലയിലായിരുന്നു ശവക്കല്ലറകള്‍. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ജോലിക്കാരെത്തി നവീകരണം ആരംഭിച്ചത്. രണ്ട് ശവക്കല്ലറകളുടെ നവീകരണമാണ് നടക്കുന്നത്. നിരവധി പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. കാടുകള്‍ വെട്ടിതെളിയിച്ചിട്ടുണ്ട്.

സിമന്റില്‍ തറയുടെ നിര്‍മാണം നടത്തിയത് കാണാം. മലപ്പുറത്തെ ഒരു ചര്‍ച്ചിലെ പുരോഹിതന്റെ അറിവോടെയാണിതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

ബ്രിട്ടീഷുകാരുടെ കണക്ക് പ്രകാരം 43 സൈനികര്‍ കൊല്ലപ്പെട്ടതായും 126 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കോമണ്‍വെല്‍ത്ത് വാര്‍ ഗ്രേവ്‌സ് കമ്മീഷന്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് നവീകരണം നടക്കുന്നത്.

തിരൂരങ്ങാടി ചന്തപ്പടിയിലെയും ചെമ്മാട്ടെയും കല്ലറകള്‍ നവീകരിച്ചതിന് പിന്നാലെയാണ് മലപ്പുറത്തെ നവീകരണം. ചെമ്മാട്ടെ കല്ലറ ഇരുമ്പ് വേലിക്കുള്ളിലാണ്. ഇത് താഴിട്ടു പൂട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയിലാണ് ഈ കല്ലറകളെല്ലാം.

അതു കൊണ്ടു തന്നെ സര്‍ക്കാറിനെ അറിയിക്കണമെന്നിരിക്കെ ദുരൂഹ സാഹചര്യത്തില്‍ നവീകരിക്കുന്നത് അന്വേഷിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.  മലബാര്‍ സ്‌പെഷ്യല്‍ പൊലീസിലെ അംഗങ്ങളുടേതാണ് ശവക്കല്ലറകള്‍.

കലാപത്തെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റ് ആവശ്യപ്രകാരം ആറ് കമ്പനികളിലായി ആറ് ഓഫീസര്‍മാര്‍, എട്ട് സുബേദാറുകള്‍, 16 ജമീന്ദര്‍മാര്‍, 60 ഹവില്‍ദാര്‍മാര്‍, 600 കോണ്‍സ്റ്റബിള്‍മാര്‍, തുടങ്ങിയവരെ പൊലീസ് ശാക്തീകരണത്തിന് വൈസ്രോയി അനുവദിച്ചിരുന്നു.

News @ Chandrika

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal