ഉമര്‍ഖാസിമും മക്തിതങ്ങളും ചെറുത്തുനില്‍പ്പിന്റെ ഭിന്നമുഖങ്ങള്‍-സെമിനാര്‍

വെളിയങ്കോട്: മതത്തിന്റെയും ദൈവ വിശ്വാസത്തിന്റെയും കരുത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സമരം നടത്തിയവരാണ് ഉമര്‍ഖാസിയും മക്തിതങ്ങളുമെന്ന് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. വെളിയങ്കോട് ഉമരി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ നടത്തിയ ഉമര്‍ഖാസിയും മക്തിതങ്ങളും ചെറുത്തുനില്‍പ്പിന്റെ ഭിന്നമുഖങ്ങള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. ചരിത്രത്തെ അഭയകേന്ദ്രങ്ങളാക്കുകയല്ല മറിച്ച് പോരാടാനുള്ള ആയുധപ്പുരകളാക്കണം. ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും സത്ത് എടുത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി ഉപയോഗിക്കുകയാണ് ഗാന്ധിജി ചെയ്തതെന്നും എം.എല്‍.എ പറഞ്ഞു.

ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷതവഹിച്ചു. പി.എം.എ. ഗഫൂര്‍, സ്വാലിഹ് പുതുപൊന്നാനി, കെ.ടി. ഹുസൈന്‍, ശിഹാബ് പൂക്കോട്ടൂര്‍, എം.ടി. മൊയ്തുട്ടിഹാജി എന്നിവര്‍ പ്രസംഗിച്ചു.


0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal