മലബാര്‍ കലാപം ഡോക്യുമെന്ററി പ്രദര്‍ശനം തിങ്കളാഴ്ച

 Posted on: 13 Dec 2014
 കോഴിക്കോട്: ദുബായ് കെ.എം.സി.സി. മീഡിയ വിങ് ഒരുക്കിയ ഡോക്യുമെന്ററിയുടെ രണ്ടാം ഖണ്ഡമായ 'മലബാര്‍ കലാപം' ഡിസംബര്‍ 15-ന് പ്രദര്‍ശിപ്പിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പത്ത് ഖണ്ഡങ്ങളാണ് ഇതിനുള്ളത്. ഫാറൂഖ് കോളേജ് ഓഡിയോ വിഷ്വല്‍ തിയേറ്ററില്‍ രാവിലെ ഒമ്പതരയ്ക്കാണ് ആദ്യപ്രദര്‍ശനം. ഡോ. ഡൊമനിക് ജെ. കാട്ടൂര്‍ ആണ് രചനയും വിവരണവും. 25 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ഡോക്യുമെന്ററിയെന്ന് ദുബായ് കെ.എം.സി.സി. പ്രസിഡന്റ് അന്‍വര്‍ നഹ, യു.എ.ഇ. കെ.എം.സി.സി. സെക്രട്ടറി അനീസ് ആദം, സംവിധായകന്‍ പി.ഡി. സന്തോഷ് എന്നിവര്‍ അറിയിച്ചു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal