മലബാർ കലാപത്തെ സായുധ ജിഹാദാക്കുന്നത് സ്വാതന്ത്ര്യ സമരത്തെ അവഹേളിക്കൽ -കാനം.


വൈക്കം: സ്വാതന്ത്ര്യസമരത്തി​​െൻറ ഭാഗമായ മലബാർ കലാപം സായുധ ജിഹാദാണെന്ന പ്രഖ്യാപനം സ്വാതന്ത്ര്യസമരത്തെ അവഹേളിക്കുന്നതിന്​ തുല്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫ്  തെക്കൻ മേഖല ജനജാഗ്രതയാത്രക്ക്​ വൈക്കത്ത് നൽകിയ സ്വീകരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുമ്മനവും മറ്റും  ചരിത്രത്തെ വളച്ചൊടിക്കരുത്. സമരങ്ങളെ ഭിന്നിപ്പിക്കാനും തളർത്താനും വേണ്ടി  ബി.ജെ.പി -ആർ.എസ്​.എസ്​ ശക്തികൾ മതവും ജാതിയും പറയുകയാണെന്നും കാനം പറഞ്ഞു

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal