ആലി മുസ്​ലിയാരുടെ വരവിന് വഴിമരുന്നായി മണ്ണാർക്കാട് സമരം.

സ്വന്തം സഹോദരൻ മമ്മദ് കുട്ടി മുസ്ലിയാരടക്കം 31 പേർ ധീര രക്തസാക്ഷികളായ 1894ലെ മണ്ണാർക്കാട് സമരമാണ് സാക്ഷാൽ ആലി മുസ്ലിയാരെ ഖിലാഫത്ത് നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത്. ലക്ഷദ്വീപിലെ കവരത്തിയിൽ അധ്യാപകനായിരുന്ന ആലി മുസ്ലിയാർ മണ്ണാർക്കാട് സമരത്തെ തുടർന്നാണ് നാട്ടിലെത്തി സ്വാതന്ത്ര്യ പ്രസ്ഥാനത്തി‍​െൻറ നേതൃത്വം ഏൽക്കുന്നത്.
1792 മുതൽ 1921 വരെ മലബാർ സാക്ഷിയായ നിരവധി പോരാട്ടങ്ങളിൽ പ്രമുഖ സ്ഥാനമാണ് 1894ൽ നിരവധി രക്തസാക്ഷികളെ നാടിനുവേണ്ടി നൽകിയ മണ്ണാർക്കാട് സമരത്തിേൻറത്. സമരത്തി‍​െൻറ പ്രാധാന്യം വിളിച്ചോതുന്നതാണ് സമരത്തോടനുബന്ധിച്ച് രചിക്കപ്പെട്ട മണ്ണാർക്കാട് പടപ്പാട്ട്. അമിത നികുതിക്കെതിരെയുള്ള മലബാറിലെ മാപ്പിള ചെറുത്തുനിൽപ്പി‍​െൻറ ഭാഗമായിട്ടായിരുന്നു 1894 മാർച്ച് 24ലെ മണ്ണാർക്കാട് സമരം. നികുതിയിൽ നിന്നുള്ള വരുമാനവുമായി പോവുകയായിരുന്ന അംശം അധികാരികളെ നെല്ലിക്കുത്തിൽ തടഞ്ഞ് നികുതി പണം പിടിച്ചെടുത്ത് ജനങ്ങൾക്ക് വിതരണം ചെയ്ത 40ഓളം വരുന്ന സംഘം പിന്നീട്, മണ്ണാർക്കാട് പള്ളിക്കുറുപ്പ് കേന്ദ്രീകരിക്കുകയും ഇവരെതേടി വന്ന ബ്രിട്ടീഷ് പട്ടാളവുമായി നടന്ന ഏറ്റുമുട്ടലിൽ 31 പേർ രക്തസാക്ഷികളാവുകയും ചെയ്തുവെന്ന് ചരിത്രം. ഖിലാഫത്ത് നേതാവ് ആലി മുസ്ലിയാരുടെ സഹോദരൻ മമ്മദ്കുട്ടി മുസ്ലിയാരും ഈ രക്തസാക്ഷികളിൽ ഉൾപ്പെടുന്നുണ്ട്.
1921ലെ മലബാർ കലാപത്തി‍​െൻറ ഭാഗമായാണ് കുന്തിപ്പുഴ, നെല്ലിപ്പുഴ പാലങ്ങൾ തകർക്കപ്പെട്ടത്. ഇപ്പോഴത്തെ നെല്ലിപ്പുഴ ഇരുമ്പ് പാലവും ടിപ്പുസുൽത്താൻ റോഡുകളെല്ലാം സ്വാതന്ത്ര്യസമരത്തി‍​െൻറ മുന്നോടിയായി നടന്ന നിരവധി ചെറുത്തുനിൽപ്പുകളുടെ ഓർമപത്രമാണ്. ആദ്യ മദ്രാസ് അസംബ്ലിയിൽ മണ്ണാർക്കാടിനെ പ്രതിനിധീകരിച്ച കെ.സി. ഗോപാലനുണ്ണിയും നാട്ടുകൽ ഗാന്ധി എന്നറിയപ്പെടുന്ന 1930ലെ ഉപ്പുസത്യഗ്രഹ സമരപോരാളിയായ എം.ജി. നായരും ഇളയത്ത് നായരും മലബാർ കലാപത്തി‍​െൻറ ദാനമായി നിരവധി പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പോരാളികളായ എടേരം സീതിക്കോയ തങ്ങളും കലംപറമ്പിൽ മമ്മു, തെക്കൻ കുഞ്ഞമ്പു, മന്ദാട്ട് പറമ്പിൽ ഉപ്പായി, പങ്ങിണിക്കാടൻ അലവി ഹാജി എന്നിവരുടെ മണ്ണാണ് മണ്ണാർക്കാട്. ഇതിൽ ഗോപാലനുണ്ണിയും ഇളയത്ത് നായരുമെല്ലാം സമരത്തി‍​െൻറ ഭാഗമായി മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ, രജിസ്ട്രാർ ഓഫിസ് എന്നിവ കത്തിച്ചതി‍​െൻറ പേരിൽ ജയിൽശിക്ഷ അനുഭവിച്ചവരാണ്. നിരവധി പേർ നാടുകടത്തപ്പെടുകയും ചെയ്തിട്ടുണ്ട്.
സ്വാതന്ത്ര്യലബ്ദിക്ക് ഒരു നൂറ്റാണ്ട് മുമ്പുതന്നെ ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനിൽപ്പുകളുടെ മാറ്റൊലികൾ മുഴങ്ങിയ മണ്ണാണ് മണ്ണാർക്കാട്. 1921ലെ മലബാർ കലാപത്തിലെ പങ്കിനെക്കാളുപരി മണ്ണാർക്കാട് ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരത്തി‍​െൻറ തീജ്വാലയായത് 1849ലും 1894ലുമാണെന്ന് മാത്രം

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal