വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ​ഹാജി, വെറുമൊരു പേരല്ല.

കാളികാവിന് സമീപം ചോക്കാട് കല്ലാമൂല വെള്ളിലക്കാട്ടിൽ വലിയൊരു പാറയുണ്ട്. ചിങ്കക്കല്ല്. പുതുതലമുറക്ക് ചിങ്കക്കല്ല് ഒരു വിേനാദസഞ്ചാര കേന്ദ്രമാണ്. എന്നാൽ, സഞ്ചാരികളെ ആകർഷിക്കുന്ന ഇൗ വലിയ പാറക്കല്ലിന് ധീരനായൊരു സ്വാതന്ത്ര്യ സമരപോരാളിയുടെ അതിസാഹസികമായ ഒളിപ്പോരാട്ടത്തി​െൻറ കഥ കൂടി പറയാനുണ്ട്. ബ്രിട്ടീഷ് പട്ടാളത്തെ വിറപ്പിച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജി എന്ന പോരാളിക്ക് അഭയം നൽകിയതി​െൻറ ഒാർമകൾ നിശ്ശബ്ദമായി പേറുന്നുണ്ട് ഇൗ പാറക്കല്ല്. ഹാജിയെ വെള്ളപ്പട ചതിയിൽ വീഴ്ത്തി പിടികൂടിയത് ഇവിടെ വെച്ചായിരുന്നു.
ആലി മുസ്ലിയാർക്കൊപ്പം ധീരോദാത്തം പോരാടിയ അദ്ദേഹം ബ്രിട്ടീഷ് പട്ടാളം ഒരുക്കിയ കെണിയിൽ വീഴുകയായിരുന്നു. മലബാർ കലാപത്തിന് മുമ്പ് തന്നെ ഒറ്റപ്പെട്ട് പലയിടത്തും ബ്രിട്ടീഷ് ഭരണത്തിനെതിരെ മാപ്പിളമാർ ചെറുത്ത് നിൽപ്പ് നടത്തിയിരുന്നു. ഇതിനിടയിലാണ് ദേശീയ തലത്തിൽ ഖിലാഫത്ത് പ്രസ്ഥാനം പ്രഖ്യാപിക്കപ്പെടുന്നത്. ഏറനാട്ടിൽ എം.പി. നാരായണ മേനോനും ആലിമുസ്ലിയാരും കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരും രൂപപ്പെടുത്തിയ ഖിലാഫത്ത് സമരം വെള്ളപ്പട്ടാളത്തി​െൻറ ക്രൂരമായ ചെയ്തികളോടെ ഗതിമാറി. ഇതിനിടെ ബ്രിട്ടീഷ് വാഴ്ചകൾക്കെതിരെ മാപ്പിളമാരുടെ സമാന്തര സർക്കാർ എന്ന ആശയവും ഉയർന്നുവന്നു. വാരിയൻകുന്നത്തായിരുന്നു ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത്. നിലമ്പൂർ, പന്തലൂർ, തുവ്വൂർ പ്രദേശങ്ങളുടെ ഭരണച്ചുമതല കുഞ്ഞഹമ്മദാജിക്കായിരുന്നു.
ചെമ്പ്രശ്ശേരി തങ്ങൾക്ക് മണ്ണാർക്കാടി​െൻറയും ആലി മുസ്ലിയാർക്ക് തിരൂരങ്ങാടിയുടേയും വള്ളുവനാട്ടിലെ ബാക്കി പ്രദേശങ്ങളുടെ ചുമതല സീതിക്കോയ തങ്ങൾക്കും ലഭിച്ചു. ആലി മുസ്ലിയാരും ചെമ്പ്രശ്ശേരി തങ്ങളും പട്ടാളത്തി​െൻറ പിടിയിലായതോടെയാണ് വാരിയൻകുന്നത്ത് പ്രവർത്തന മേഖല നിലമ്പൂരിലേക്ക് മാറ്റുന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ദുർബലമെങ്കിലും ഒട്ടേറെ ചെറുത്തുനിൽപ്പുകൾ കിഴക്കനേറനാടൻ മലയോരത്ത് നടന്നിരുന്നു. വാരിയൻകുന്നത്ത് എത്തിയതോടെ ഈ പോരാട്ടങ്ങൾക്ക് മൂർച്ച കൂടി.
ബ്രിട്ടീഷുകാരായ തോട്ടം ഉടമകൾക്കെതിരെ ചെറുത്ത് നിൽപ്പ് സമരം ശക്തമായി. തൊഴിലാളികളോട് മോശമായി പെരുമാറിയ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജർ എസ്.വി ഈറ്റണെ സമരക്കാർ വധിച്ചു. വാരിയൻകുന്നത്തിനെ ഏതു വിധേനയും പിടികൂടുക എന്ന ലക്ഷ്യവുമായി മലബാർ പൊലീസ് സൂപ്രണ്ട് ഹിച്ച് കോക്ക് 'ബാറ്ററി 'എന്ന പേരിൽ പ്രത്യേക സേന തന്നെയുണ്ടാക്കി. കല്ലാമൂല വെള്ളിലക്കാട്ടിൽ ചിങ്കക്കല്ലിന് ചാരെ ഇലകൾകൊണ്ടും മറ്റും മൂടിയ താവളത്തിലായിരുന്നു വാരിയൻകുന്നത്തും അനുയായികളും കഴിഞ്ഞിരുന്നത്. ചാരൻമാരുടെ സഹായത്തോടെ ബ്രിട്ടീഷ് പട്ടാളം താവളം കണ്ടെത്തി.
ബാറ്ററി സേന കല്ലാമൂല മലവാരത്തിലെത്തി. കുഞ്ഞഹമ്മദാജിയേയും 27 അനുയായികളേയും പിടികൂടി. അനുരഞ്ജനത്തിനെന്ന ഭാവേന എത്തിയവർ നമസ്കരിക്കുന്നതിനിടെ ഹാജിയെ പിടികൂടുകയായിരുന്നുവെന്ന് ചരിത്രം. കാളികാവ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നതിന് ശേഷം അദ്ദേഹത്തെ മലപ്പുറത്തെത്തിച്ചു. പേരിന് വിചാരണ നടത്തി ബ്രിട്ടീഷ് പട്ടാളക്കോടതി 1922 ജനുവരി 20ന് രാവിലെ 10 മണിയോടെ മലപ്പുറം കോട്ടക്കുന്നിൽ വെച്ച് കുഞ്ഞഹമ്മദാജിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. രാജ്യം സ്വാതന്ത്ര്യത്തി​െൻറ എഴുപതാണ്ടുകൾ പിന്നിടുേമ്പാഴും പോരാട്ട വീഥിയിൽ പൊരുതി വീണ സമര നായകന് ഒളിത്താവളമൊരുക്കിയ പാറക്കല്ല് നെഞ്ചുവിരിച്ച് നിൽക്കുന്നു. കീഴടങ്ങാൻ ഒരുക്കമല്ലെന്ന ഭാവത്തോടെ.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒളിവിൽ പാർത്തിരുന്ന കല്ലാമൂല ചിങ്കക്കല്ലിലെ പാറ

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal