എം റഷീദ് അന്തരിച്ചു


മാറഞ്ചേരി: ഇ മൊയ്തുമൗലവിയുടെ മകനും  സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം റഷീദ് (92) അന്തരിച്ചു.
സേലത്തുള്ള മകളുടെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.  ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കോഴിക്കോട്ട് ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായത്.
വിദ്യാര്‍ഥി കോണ്‍ഗ്രസിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ആര്‍.എ.സ്.പിയുടേയും ഫോര്‍ത്ത് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ഘടകത്തിന്റെയും സ്ഥാപകാംഗവും ആര്‍.എ.സ്.പി മുഖപത്രമായ സഖാവിന്റെ പത്രാധിപരുമായിരുന്നു. ഏറെക്കാലം ട്രേഡ് യൂണിയന്‍ രംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സഖാവ് കെ ദാമോദരന്‍, റോസാ ലക്‌സംബര്‍ഗ്, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്നിവയാണ് പ്രധാന കൃതികള്‍. ആനുകാലികങ്ങളിലും പംക്തികള്‍ എഴുതിയിരുന്നു.
പരേതയായ ബീപാത്തുവാണ് ഭാര്യ. മക്കള്‍ ജാസ്മിന്‍, മുംതാസ്, അബ്ദുല്‍ ഗഫൂര്‍, ബേബി റഷീദ്. ഖബറടക്കം ഇന്ന് രാവിലെ സ്വദേശമായ മാറഞ്ചേരിയില്‍ നടക്കും.

January 7, 2017

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal