കാവനൂരിന്റെ പ്രാദേശിക ചരിത്രം പുസ്തകരൂപത്തില്‍ ഒരുങ്ങുന്നു

അരീക്കോട്: കാവനൂരിന്റെ പ്രാദേശിക ചരിത്രത്തെ പുസ്തകരൂപത്തില്‍ അവതരിപ്പിക്കാന്‍ പഞ്ചായത്ത് വികസനസമിതി തയ്യാറെടുക്കുന്നു. വെള്ളപ്പട്ടാളത്തിന്റെ തോക്കിന്‍ മുന്നില്‍ നിസ്സഹായനായ ആശാരി വേലുവും കഴുമരത്തില്‍ ജീവന്‍ വെടിഞ്ഞ അങ്ങാടന്‍പുറവന്‍ മോയിന്‍കുട്ടിയുമടക്കം സ്വാതന്ത്ര്യസമര ചരിത്രത്തിലിടം നേടേണ്ട നിരവധി ഗ്രാമീണ ചരിത്ര മുഹൂര്‍ത്തങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തുക.

സംരംഭത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പ്രാദേശിക ചരിത്ര സെമിനാര്‍ ഏറനാട് മണ്ഡലം നിയുക്ത എം.എല്‍.എ പി.കെ. ബഷീര്‍ ഉദ്ഘാടനംചെയ്തു.

'പ്രാദേശിക ചരിത്രരചനയുടെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് പ്രൊഫസര്‍ ഡോ. പി. അബ്ദുള്‍റസാഖ് പ്രഭാഷണം നടത്തി. ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി. ഹംസ, പി. മുഹമ്മദ്, ഡോ. അലിഅസ്‌കര്‍ ബഖാഫി, കാവനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. ഉണ്ണീന്‍കുട്ടി, കെ. ഉമ്മര്‍, ടി. അബ്ബാസ്, പി.ടി. ബാലകൃഷ്ണന്‍, പി. സുകുമാരന്‍, എ.കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Posted on: 25 May 2011

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal