എ കെ കോഡൂര്‍ പുരസ്കാരം ബഷീര്‍ പൂക്കോട്ടൂരിന്

ദമാം: പ്രമുഖ പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായിരുന്ന എ കെ കോഡൂരിന്റെ സ്മരണാര്‍ത്ഥം ദമാം കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ചരിത്ര പാലകരത്നം പുരസ്കാരത്തിന് യുവ ചരിത്രാന്വേഷകനും ബ്ലോഗറുമായ ബഷീര്‍ പൂക്കോട്ടൂര്‍ അര്‍ഹനായി. മലബാര്‍ സമരത്തെക്കുറിച്ചുള്ള അപൂര്‍വ്വ രേഖകളും ചിത്രങ്ങളും വിവരണങ്ങളുമടങ്ങുന്ന സൈറ്റിനുടമയും സമരചരിത്രത്തെ തേടിപ്പിടിക്കാനായി നാട് നീളെ സഞ്ചരിക്കുകയും വിവരങ്ങള്‍ ശേഖരിച്ച് പകരുകയും ചെയ്യുന്ന ബഷീര്‍ ചരിത്രാവബോധം നഷ്ടപ്പെടുന്ന പുതു തലമുറയ്ക്ക് ഉദാത്ത മാതൃകയാണ്. മലബാര്‍ സമരത്തെ ക്കുറിച്ച് പഠനം നടത്തുന്ന പലരും ബഷീറിന്റെ വിവരങ്ങളും ശേഖരങ്ങളും ആശ്രയിക്കുന്നുണ്ട്.

വേങ്ങര മണ്ഡലം കെഎംസിസിയുടെ പുരസ്കാരം മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങില്‍ ഒഡാപെക് ചെയര്‍മാനും കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ടുമായ കെ പി മുഹമ്മദ് കുട്ടി ബഷീര്‍ പൂക്കോട്ടൂരിനു സമര്‍പ്പിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അബ്ദുസ്സമദ് സമദാനി, മാപ്പിള കലാ അക്കാദമി സൗദി ജനറല്‍ സെക്രട്ടറി മാലിക് മഖ്ബൂല്‍ ആലുങ്ങള്‍, മലപ്പുറം ജില്ലാ എംഎസ്എഫ് ജനറല്‍ സെക്രട്ടറി കെ എം ഷാഫി, വേങ്ങര മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ ഷെരീഫ് കുറ്റൂര്‍, മുജീബ് പൂക്കുഞ്ഞ്, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് സൈദ്, ഇ സാദിഖലി,നസീര്‍ മേലേതില്‍, എ കെ മുസ്തഫ എന്നിവര്‍ സംസാരിച്ചു. ഹംസ മമ്പുറം സ്വാഗതവും മൂസ നന്ദിയും പറഞ്ഞു.

ദേശാഭിമാനി
Tuesday Aug 26, 2014 

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal