കുഞ്ഞാലി മൂപ്പനെക്കുറിച്ച് കൂടുതൽ വാമൊഴി വിവരങ്ങൾ

കുഞ്ഞാലി മൂപ്പന്റേതെന്നു കരുതുന്ന ഒളിത്താവളം (മണ്ണാർക്കാട് എളമ്പുലാശേരി വനത്തിൽനിന്നു കാലിക്കറ്റ് സർവകലാശാലാ ചരിത്ര ഗവേഷകർ പകർത്തിയത്)

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ചരിത്ര വകുപ്പിലെ ഗവേഷകരുടെ അന്വേഷണഫലമായി, വാമൊഴി ചരിത്രത്തിൽ കുഞ്ഞാലി മൂപ്പനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി ചരിത്ര പഠനവകുപ്പ് മേധാവി ഡോ. പി.ശിവദാസൻ. ബ്രിട്ടിഷ് പട്ടാളത്തിന്റെ തോക്കിനിരയായ കുഞ്ഞാലി മൂപ്പനെപ്പറ്റി പുറത്തറിയാത്ത ചരിത്രം പഴമക്കാരിൽനിന്നു ശേഖരിക്കാൻ മണ്ണാർക്കാട് എളമ്പുലാശേരി ഗ്രാമത്തിൽ എത്തിയ ഗവേഷകർക്ക് വാമൊഴിയായി ലഭിച്ചതു മുതൽക്കൂട്ടാകുന്ന ഒട്ടേറെ വിവരങ്ങൾ.

ബ്രിട്ടിഷുകാർക്കെതിരെ ഗറില്ലാ യുദ്ധം നയിച്ച പടനായകനാണ് ഉണ്ണിമൂസ എന്ന കുഞ്ഞാലിമൂപ്പൻ. അദ്ദേഹത്തെ ചതിയിൽപെടുത്തി ബ്രിട്ടിഷുകാർ കെണിയിലാക്കുകയായിരുന്നു. മരിച്ചു, കാലമേറെ കഴിഞ്ഞിട്ടും ജനങ്ങൾക്കിടയിൽ‌ ദൈവതുല്യനാണ് മൂപ്പനെന്നും അദ്ദേഹത്തിനു പൂജയും മറ്റും ചെയ്താണ് പലരും എളമ്പുലാശേരിയിൽ ശുഭകാര്യങ്ങൾക്ക് തുടക്കമിടുന്നതെന്നും ഡോ. ശിവദാസൻ പറയുന്നു.  മൈസൂരു വാഴ്ചക്കാലത്ത് ടിപ്പുവിന്റെ കീഴിൽ അധികാരി ആയിരുന്നു. ബ്രിട്ടിഷ് വസ്തുവകകൾ കൊള്ളചെയ്തു പാവങ്ങൾക്കു നൽകി മലബാറിലെ കായംകുളം കൊച്ചുണ്ണിയായും കുഞ്ഞാലി മൂപ്പൻ ജനഹൃദയങ്ങളിൽ നിറഞ്ഞു. നാലില്ലികുളം തറവാട്ടിൽ മൂപ്പന്റെ പേരിൽ സ്മൃതിമണ്ഡപമുണ്ട്. അവിടെ ഹോമവും മറ്റും നടത്താറുണ്ട്.  മൂപ്പനെപ്പറ്റി ഡോ. കെ.എൻ.പണിക്കർ, ഡോ. കെ.കെ.എൻ.കുറുപ്പ് തുടങ്ങിയ ചരിത്രകാരന്മാർ പരാമർശിച്ചിട്ടുണ്ട്.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal