മലബാര്‍ കലാപത്തെക്കുറിച്ച് ഇനിയും പഠിക്കാനേറെ-ഡോ.കെ.കെ.എന്‍. കുറുപ്പ്‌

മലബാര്‍ കലാപം നടന്ന് നൂറു വര്‍ഷം തികയാറായിട്ടും കലാപത്തെക്കുറിച്ചുള്ള പലവിവരങ്ങളും ഇനിയും പഠിക്കാനും കണ്ടെത്താനുമുണ്ടെന്ന് ഡോ.കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 95-ാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാപത്തിലെ രക്തസാക്ഷികളുടെ പട്ടിക നമ്മുടെ കൈയിലില്ലാത്തത് നാണക്കേടാണ്. മരിച്ചവരെക്കുറിച്ച് ബ്രിട്ടീഷ് പട്ടാളം തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ മാത്രമേയുളളൂ - കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും കാലിക്കറ്റ് സര്‍വകലാശാലാ ഇസ്ലാമിക് ചെയറും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. അഡ്വ.കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വി.സി. ഡോ. കെ. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ഡോ. ഹുസൈന്‍ രണ്ടത്താണി അനുസ്മരണ പ്രഭാഷണം നടത്തി.
സ്വാതന്ത്ര്യസമരസേനാനികളായ എ. വാസു, ഓടക്കല്‍ മുഹമ്മദ്, നോവലിസ്റ്റ് കെ.കെ. ആലിക്കുട്ടി എന്നിവരെ അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അലവി കക്കാടന്‍, നാസര്‍ ഡിബോണ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. ഡോ.പി. ശിവദാസന്‍, ഡോ. ഷംസാദ് ഹുസൈന്‍, െപ്രാഫ. പി.പി. അബ്ദുറസാഖ്, പ്രൊഫ. എം. ഹരിപ്രിയ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal