.

മലബാര്‍ കലാപത്തെക്കുറിച്ച് കെ.എം.സി.സി. ഡോക്യുമെന്ററി

ദുബായ്: മലബാര്‍ കലാപത്തെക്കുറിച്ച് ദുബായ് കെ.എം.സി.സി. നിര്‍മിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനം അല്‍ ബറാഹ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ നടന്നു.
ഇന്ത്യയില്‍ ബ്രിട്ടീഷാധിപത്യത്തിനുനേരെ നടന്ന 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരമായ ശിപായി ലഹളയ്ക്ക് ശേഷമുണ്ടായ ഏറ്റവും പ്രധാനസമരമാണ് മലബാര്‍കലാപം. സാമ്രാജ്യത്വശക്തികളുടെ നിരന്തരമായ ആക്രമണത്തിന് വിധേയമായിരുന്ന മലബാറില്‍ മാപ്പിളമാര്‍ ഭാഗവാക്കുകളായ മലബാര്‍കലാപം അവരുടെ മതഭ്രാന്തിന്റെ ബഹിസ്ഫുരണമായി വിശേഷിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് പി.ഡി. സന്തോഷ് സംവിധാനം ചെയ്ത 'മലബാര്‍ കലാപം' എന്ന ഡോക്യുമെന്ററിയെന്ന് സംഘാടകര്‍ പറയുന്നു.
ചടങ്ങില്‍ പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി വിഷയാവതരണം നടത്തി. അഷ്‌റഫ് താമരശ്ശേരി, ത്വല്‍ഹത്ത്, ഷാഫി , പി.ഡി. സന്തോഷ്, ബീരാവുണ്ണി തൃത്താല, മുസ്തഫ തിരൂര്‍, അഡ്വ. സാജിദ് അബൂബക്കര്‍, മുഹമ്മദ് വെട്ടുകാട്, ഹനീഫ് കല്‍മാട്ട, നിഹ് മത്തുല്ല എന്നിവര്‍ പ്രസംഗിച്ചു.

Posted on: 07 Jan 2015
Mathrubhumi

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP