മലബാര്‍ കലാപത്തിന്‌ 100. രണ്ട്‌ കോടിയുടെ പദ്ധതി.

മലബാര്‍ കലാപത്തിനു 100 വയസ്സ്‌ തികയുന്ന 2021 ല്‍ പൂര്‍ത്തിയാക്കത്തക്ക വിധം കലാപാനന്തര നൂറ്റാണ്ടിലെ സാമൂഹിക മാറ്റങ്ങളെ വിലയിരുത്താനും മലബാര്‍ സമരങ്ങളെ വസ്തു നിഷ്ടമായി അവതരിപ്പിക്കാനും കാലിക്കറ്റ്‌ സര്‍വ്വകലാശാല സി എച്ച്‌ മുഹമ്മദ്‌ കോയ ചെയറിന്‌ നേതൃത്വം നല്‍കുന്ന ഗ്രേസ്‌ എഡ്യുക്കേഷനല്‍ അസോസിയേഷനു 2 കോടിയുടെ പദ്ധതി.
പദ്ധതി ഇങ്ങനെ:

1. പൂക്കോട്ടൂര്‍, വാഗണ്‍ ട്രാജഡി, ആലി മുസ്ല്യാര്‍, വാരിയന്‍ കുന്നത്ത്‌, ലവക്കുട്ടി, കലാപാനന്തര      മലബാര്‍ എന്നീ ഡോക്യുമെന്ററികള്‍ നിര്‍മിക്കും.
2. മലബാര്‍ കലാപത്തെ പറ്റിയുള്ള കൃതികളുടെ ശേഖരം - പഠനം
3. കലാപകാലത്തെ ബ്രിട്ടീഷ്‌ നിയമം. അക്കാലത്ത്‌ നിരോധിച്ച 5 ഗ്രന്ഥം - ഫത്‌വകള്‍. അന്നത്തെ കലാപം ഇപ്പോള്‍ ചരിത്രകാരന്‍മാര്‍ എങ്ങനെ കാണുന്നു മുതലായവയെ പറ്റിയുള്ള പഠനങ്ങള്‍.
4.ഏറനാട്‌, വെള്ളൂവനാട്‌, കോഴിക്കോട്‌ താലൂക്കുകളിലായി കലാപം നടന്ന 220അംശങ്ങളുടേയും പ്രാദേശിക ചരിത്ര രചന..
5.പൂക്കോട്ടൂര്‍ വില്ലേജിനെ പറ്റി ആദ്യപഠനം. അനന്തരം തിരൂരങ്ങാടി, മണ്ണാര്‍കട്‌, പാണ്ടിക്കാട്‌, മഞ്ചേരി, കുരുവമ്പലം എന്നീ മേഖലകള്‍
6.മലബാര്‍ കലാപത്തെ പറ്റി 40 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും.

ചരിത്രകാരന്‍മാരും മറ്റുമായി ചര്‍ച്ച ചെയ്ത്‌ അന്തിമ രൂപരേഖ തയാറാക്കാന്‍ 13 ന്‌ സി എച്ച്‌ ചെയര്‍ ഹാളില്‍ യോഗം ചേരുമെന്ന്‌ ഗ്രേസ്‌ ജനറല്‍ സെക്രട്ടറി അശ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി അറിയിച്ചു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal