വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി രക്തസാക്ഷി ദിനാചരണം 21ന്‌

മലപ്പുറം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി രക്തസാക്ഷി ദിനാചരണം 21ന് രാവിലെ ഒമ്പതുമണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാണ്ടിക്കാട് ബസ് സ്റ്റാന്‍ഡിന് സമീപം പഴയചന്തയില്‍ സജ്ജമാക്കുന്ന വേദിയിലാണ് ദിനാചരണം.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സ്വാതന്ത്ര്യ സമരസേനാനി കുടുംബസംഗമം ടി.ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കല്‍, വിവിധമത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള അവാര്‍ഡ് ദാനം, ചരിത്രസെമിനാര്‍ എന്നിവയും രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടക്കും. പത്രസമ്മേളനത്തില്‍ അലവി കക്കാടന്‍, നാസര്‍ ഡിബോണ, അസൈനാര്‍ ആല്‍പ്പറമ്പ്, അഷ്‌റഫ് വെളിമുക്ക്, സയ്യിദ് മുസ്തഫ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
Mathrubhumi
16 Jan 2015

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal