വില്യംലോഗനും മാപ്പിള കലാപങ്ങളും

ബ്രിട്ടിഷ്‌ ഗവണ്‍മെന്റ്‌ 1793ല്‍ ബംഗാളിലും പിന്നീട്‌ മറ്റു പ്രദേശങ്ങളിലും   നടപ്പാക്കിയ ഭൂവ്യവസ്ഥ, ഭൂവുടമകളുടെ അവകാശങ്ങള്‍ കോടതികളിലൂടെ രൂഢമൂലമാക്കുകയും കര്‍ഷകരുടെ അവകാശങ്ങള്‍ നഷ്ടപ്പെടുത്തുകയും ഭൂമി കമ്പോളവല്‍ക്കരിക്കുകയും ചെയ്തു. 19ാ‍ം നൂറ്റാണ്ടില്‍ ബ്രിട്ടനില്‍ നിലനിന്ന ഭൂവുടമാസമ്പ്രദായം ഇവിടെയും ഇറക്കുമതി ചെയ്യുകയായിരുന്നു അവര്‍.
തുടര്‍ന്ന്‌ 1836 മുതല്‍ തെക്കേ മലബാറിലെ ഏറനാട്‌, വള്ളുവനാട്‌ താലൂക്കുകളില്‍ മാപ്പിളമാരായ കര്‍ഷകരുടെയും കാണക്കുടിയാന്‍മാരുടെയും നേതൃത്വത്തില്‍ ജന്‍മിമാര്‍ക്കെതിരേ അനേകം കലാപങ്ങള്‍ നടന്നു. അതില്‍ നിരവധി പേര്‍ ഭൂവുടമകളെയും മറ്റും വധിച്ചുകൊണ്ട്‌ രക്തസാക്ഷികളാവുകയും ചെയ്തു. നിയമസമാധാനഭഞ്ജനമുളവാക്കുന്ന ഈ സ്ഥിതിവിശേഷം 'മാപ്പിള പൊട്ടിത്തെറികള്‍' (ഔട്ട്‌റേജസ്‌/ഔട്ട്ബ്രീക്സ്‌) എന്ന പേരിലാണ്‌ റിപോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. ഇത്തരത്തിലുള്ള പൊട്ടിത്തെറികള്‍ സംബന്ധിച്ച ടി.എല്‍. സ്റ്റ്രയിഞ്ചിന്റെ റിപോര്‍ട്ട്‌ 1849-53 കാലത്തെ സംഭവങ്ങള്‍ വിശകലനം ചെയ്തു കണെ്ടത്തിയത്‌ മാപ്പിളമാരുടെ മതഭ്രാന്താണ്‌ കാരണമെന്നാണ്‌. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്ന ഗ്രാമങ്ങളില്‍ കൂട്ടുപ്പിഴ ചുമത്താനും മാപ്പിള ഔട്ട്‌റേജസ്‌ ആക്റ്റ്‌ പ്രകാരം(1854) ശിക്ഷാനടപടികള്‍ ശക്തമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
മമ്പുറം തങ്ങള്‍മാരില്‍ സയ്യിദ്‌ അലവിതങ്ങളുടെ പുത്രനായ സയ്യിദ്‌ ഫാസലിനെ യമനിലേക്ക്‌ നാടുകടത്താന്‍ നേതൃത്വം നല്‍കിയ ജില്ലാ മജിസ്ട്രേറ്റ്‌ കനോലിയെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച്‌ 1856ല്‍ കലാപകാരികള്‍ വധിച്ചു. മേലാറ്റൂരില്‍ 1880 സപ്തംബറില്‍ ജന്‍മിമാര്‍ക്കെതിരായ വിദ്വേഷം കാരണം മതം മാറുകയും പിന്നീട്‌ തിരിച്ചുപോവുകയും ചെയ്ത ഒരു കര്‍ഷകത്തൊഴിലാളി വധിക്കപ്പെട്ടു. ഇത്തരം കലാപങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ ഒരു ആളില്ലാ ഹരജിയും ഇക്കാലത്ത്‌ സമര്‍പ്പിക്കപ്പെട്ടിരുന്നു. പിന്നീടും ഇത്തരം പൊട്ടിത്തെറികള്‍ നടക്കുകയാല്‍ 1880ല്‍ മലബാര്‍ ജില്ലാ മജിസ്ട്രേറ്റ്‌ ആയിരുന്ന വില്യം ലോഗനെ ഒരു പ്രത്യേകകമ്മീഷനായി ഗവണ്‍മെന്റ്‌ നിയമിച്ചു.
അതിന്റെ അന്വേഷണത്തോടെയാണ്‌ വില്യം ലോഗന്റെ പ്രത്യേക സംഭാവനകള്‍ മലബാര്‍ കാര്‍ഷികബന്ധങ്ങളില്‍ ഒരു വിപ്ലവാത്മകമായ സമീപനം കൈക്കൊള്ളുന്നത്‌. മേല്‍പ്പറഞ്ഞ ആളില്ലാ ഹരജിയെപ്പറ്റിയും അതുവരെ നടന്ന മാപ്പിളകലാപങ്ങളെപ്പറ്റിയും കൊളോണിയല്‍ ഭരണം ഭൂവ്യവസ്ഥയില്‍ ജന്‍മിക്കനുകൂലമായി ഉണ്ടാക്കിയ മാറ്റത്തെപ്പറ്റിയും ലോഗന്‍ പഠിക്കുകയുണ്ടായി. ഗവണ്‍മെന്റ്‌ നടപ്പാക്കിയ ഔട്ട്‌റേജസ്‌ നിയമംകൊണ്ട്‌ കലാപം അവസാനിപ്പിക്കുക സാധ്യമല്ലെന്നും ആ നിയമം ഗ്രാമീണദാരിദ്യ്രം വിപുലീകരിക്കുകയാണെന്നും മറ്റുമുള്ള ഒരു റിപോര്‍ട്ട്‌ അദ്ദേഹം ഗവണ്‍മെന്റിനു സമര്‍പ്പിച്ചു. ഈ റിപോര്‍ട്ടിലെ വസ്തുതകള്‍ കൂടുതല്‍ പഠനാര്‍ഹമാണെന്ന്‌ മനസ്സിലാക്കി 1880ല്‍ ഗവണ്‍മെന്റ്‌ ലോഗന്‍ സ്പെഷ്യല്‍ കമ്മീഷനെ നിയമിക്കുകയാണുണ്ടായത്‌. അതേതുടര്‍ന്ന്‌ മലബാര്‍ ലാന്‍ഡ്‌ ടെന്വര്‍ സ്പെഷ്യല്‍ കമ്മീഷന്‍ എന്ന നിലയില്‍ വില്യം ലോഗന്‍ (1841-1914) മദ്രാസ്‌ ഗവണ്‍മെന്റിന്‌ 1882 ജൂണില്‍ സമര്‍പ്പിച്ച പ്രത്യേക റിപോര്‍ട്ട്‌ മലബാറിലെ കാര്‍ഷികബന്ധങ്ങളില്‍ സമഗ്രമായ ഒരു കുടിയായ്മനിയമം ശുപാര്‍ശ ചെയ്തു.

ലോഗന്‍ കമ്മീഷന്‍ റിപോര്‍ട്ട്‌
മലബാറിലെ കൊളോണിയല്‍ ഭൂബന്ധങ്ങളെപ്പറ്റിയും കാണ-ജന്‍മ-മര്യാദകളെപ്പറ്റിയും കുടിയായ്മ സമ്പ്രദായത്തെപ്പറ്റിയും ആഴത്തില്‍ പഠിച്ച അദ്ദേഹം, ബ്രിട്ടിഷുകാരുടെ റയറ്റ്‌വാരി വ്യവസ്ഥ ഒരു ജമീന്ദാരി വ്യവസ്ഥതന്നെയാണെന്നു ചൂണ്ടിക്കാട്ടി, നികുതി ഉല്‍പ്പാദകരായ മാപ്പിള സമൂഹത്തിന്റെ പ്രവര്‍ത്തനരീതിയെ മതഭ്രാന്തായി ചിത്രീകരിക്കുന്നത്‌ ശരിയല്ലെന്നും അത്‌ അവരുടെ പ്രവര്‍ത്തനരീതി മാത്രമാണെന്നും അവര്‍ക്കു പള്ളികളും-ശ്മശാനങ്ങളും പണിയാന്‍ അനുമതി നല്‍കണമെന്നും നിര്‍ദേശിച്ചു. സര്‍വോപരി മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനു സ്ഥിരാവകാശവും മര്യാദ പാട്ടവും സ്വതന്ത്രകൈമാറ്റവും അനുവദിക്കണമെന്ന്‌ അദ്ദേഹം സാമൂഹികശാസ്ത്രജ്ഞന്റെ ഗവേഷണ പാടവത്തോടെ റിപോര്‍ട്ട്‌ ചെയ്തു. ലോഗന്റെ ഏറ്റവും വലിയ സംഭാവന അദ്ദേഹം രചിച്ച മലബാര്‍ മാന്വല്‍ എന്ന(1887) ഗ്രന്ഥമാണെന്നു പണ്ഡിതലോകം വിശ്വസിച്ചുവരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രപരവും അടിസ്ഥാനപരവുമായ സംഭാവന ഈ ടെനന്‍സി കമ്മീഷന്‍ റിപോര്‍ട്ട്‌ ആണെന്നു പറയേണ്ടിയിരിക്കുന്നു. (ഡോ. കെ.കെ. എന്‍. കുറുപ്പ്‌, വില്യം ലോഗന്‍: എ സ്റ്റഡി ഇന്‍ ദ അഗ്രേറിയന്‍ റിലേഷന്‍സ്‌ ഓഫ്‌ മലബാര്‍, 1982)
ഈ റിപോര്‍ട്ടില്‍ അദ്ദേഹം മലബാറിലെ റയറ്റ്‌വാരി നികുതി സമ്പ്രദായം ജമീന്ദാരിയാണെന്നു സ്ഥാപിച്ചു. മാത്രമല്ല, വയലുകളുടെ കാര്‍ഷികവ്യവസ്ഥ മൂന്നിലൊന്നു കാര്‍ഷികച്ചെലവും മൂന്നിലൊന്നു ഭൂവുടമയ്ക്കും മൂന്നിലൊന്ന്‌ കര്‍ഷകനും അനുവദിക്കുന്ന പരമ്പരാഗത വ്യവസ്ഥ കൊളോണിയല്‍ ഭരണം മാറ്റിയെടുത്തിരിക്കുന്നുവെന്നും അവര്‍ ജന്‍മിമാരില്‍നിന്നും നികുതി പിരിക്കുമ്പോള്‍, ആ വിഭാഗം കുടിയാന്‍മാരുടെ കിണ്ണത്തില്‍ കൈയിട്ടു വാരുകയാണെന്നും അവരെ ഒരു 'കോട്ടിയര്‍'(പാപ്പരായ കര്‍ഷകന്‍) ആക്കുകയാണെന്നും അദ്ദേഹം വാദിച്ചു. മാപ്പിള പൊട്ടിത്തെറികളുടെ മറ്റൊരു കാരണം ജന്‍മിമാര്‍ സവര്‍ണവിഭാഗക്കാരാവുകയാല്‍ മറ്റു മതത്തില്‍ പെടുന്ന കര്‍ഷകരുടെ പ്രതിഷേധവും പ്രതികാരവും ഇത്തരത്തില്‍ വിശകലനം ചെയ്യപ്പെടുന്നതാണെന്നും കൂടി ലോഗന്‍ കണെ്ടത്തി.

സാമ്പത്തിക വ്യാഖ്യാനം
കാള്‍ മാര്‍ക്സിനെ വേണ്ടത്ര മനസ്സിലാക്കാതെ തന്നെ അദ്ദേഹം മാര്‍ക്സിന്റെ ഒരു സാമ്പത്തികവ്യാഖ്യാനം മാപ്പിള കലാപങ്ങള്‍ക്കു കണെ്ടത്തി. മലബാറിലെ 70 ശതമാനം നെല്‍വയലുകളും ഏറനാട്‌, വള്ളുവനാട്‌, പാലക്കാട്‌, പൊന്നാനി താലൂക്കുകളിലാണ്‌. മലബാറിലെ 66 ശതമാനം നികുതി ഈ വയലുകളില്‍ നിന്നാണ്‌. തോട്ടഭൂമിയില്‍ നിന്ന്‌ 32 ശതമാനം മാത്രമാണ്‌ നികുതി. ഈ നാലു താലൂക്കുകളില്‍ രണെ്ടണ്ണത്തിലും വലിയ ശതമാനം കര്‍ഷകര്‍ മാപ്പിളക്കുടിയാന്‍മാരാണ്‌. അവരെ സവര്‍ണ ജന്‍മിമാര്‍ മല്‍സരകരമായ പാട്ടം പിരിവിന്‌ ഇടയ്ക്കിടെ ഒഴിപ്പിച്ചെടുത്തു. വീണ്ടും പാട്ടത്തിനു നല്‍കി. ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചുവന്നു. അവരുടെ നിലനില്‍പ്പ്‌ കൃഷിമാത്രം അടിസ്ഥാനപ്പെടുത്തിയായിരുന്നു. അപ്പോള്‍ സ്ഥിരാവകാശമില്ലാത്ത മാപ്പിളകര്‍ഷകര്‍ ഒഴിപ്പിക്കലിനും മറ്റും എതിരായി കലാപങ്ങള്‍ നടത്തി. സവര്‍ണജന്‍മിമാരെ വധിച്ചു. മതത്തെ അവര്‍ ഒരുപകരണമാക്കുകയാണ്‌ ചെയ്തത്‌. മതപരമായ ആശയം ഒരു പ്രചോദനമായി. എന്നാല്‍, ഹിന്ദുവിഭാഗത്തിലെ കര്‍ഷകര്‍ കലാപം നടത്താതിരുന്നത്‌ അവര്‍ ഒരേ മതവ്യവസ്ഥയുടെ ഭാഗമായതിനാല്‍ ഹൈന്ദവജന്‍മിമാര്‍ക്ക്‌ അവരെ സാമൂഹികമായി ബഹിഷ്കരിക്കാന്‍ കഴിഞ്ഞിരുന്നതിനാലാണ്‌. എന്നാല്‍, മുസ്്ലിം വിഭാഗത്തില്‍ ഈ ബഹിഷ്കരണം ഹിന്ദു ജന്‍മിമാര്‍ക്കു സാധ്യമായിരുന്നില്ല. ഇത്തരം ഒരു സ്ഥിതിവിശേഷം മറാത്തകലാപങ്ങളില്‍ 1875ല്‍ നിലനിന്നതായി രവീന്ദര്‍ കുമാര്‍ നിരീക്ഷിച്ചിട്ടുണ്ട്‌.

സാമൂഹികപരിഷ്കരണം
സാമൂഹികപരിഷ്കരണത്തിനുള്ള ശുപാര്‍ശകളും ലോഗന്‍ സമര്‍പ്പിച്ചിരുന്നു. മാപ്പിളമാരില്‍ പ്രാഥമിക വിദ്യാഭ്യാസപ്രചാരണം, നായന്‍മാരുടെ മരുമക്കത്തായം അവസാനിപ്പിക്കല്‍, വിവാഹനിയമത്തിന്റെ ആവശ്യം, കാര്‍ഷിക സ്കൂള്‍, ഭൂമിയുടെ സര്‍വെ-രജിസ്ട്രേഷന്‍, പള്ളികള്‍ക്കും ശ്മശാനങ്ങള്‍ക്കും ഭൂമി അനുവദിക്കല്‍, കൃഷിഭൂമിയുടെ സ്ഥിരാവകാശം, അതിനുവേണ്ടി സര്‍ക്കാരിന്റെ നിയമപരമായ ഇടപെടല്‍, ഒഴിപ്പിക്കപ്പെടുന്ന കുടിയാനു വിപണിവില നല്‍കല്‍, ലാന്‍ഡ്‌ ഏജന്റുമാരുടെ ആവശ്യകത തുടങ്ങിയ പല കാര്യങ്ങളും അദ്ദേഹം ശുപാര്‍ശ ചെയ്തു.
എന്നാല്‍, കൊളോണിയല്‍ ഗവണ്‍മെന്റ്‌ അദ്ദേഹത്തിന്റെ റിപോര്‍ട്ടിലെ കലാപങ്ങളുടെ കാരണം ഭൂപ്രശ്നവുമായി ബന്ധപ്പെടുത്താന്‍ തയ്യാറായില്ല. അവര്‍ നിയമനിര്‍മാണത്തിനു നിയമിച്ച
മാധവറാവു കമ്മീഷനും നിയമജ്ഞരും മറ്റു ഭരണാധികാരികളും കാര്യങ്ങളെ മറ്റൊരു വിധത്തില്‍ കണെ്ടത്തി. റാവുകമ്മിറ്റിയുടെ അഥവാ ലോഗനടക്കമുള്ളവരുടെ ശുപാര്‍ശകള്‍ ഗവണ്‍മെന്റ്‌ സ്വീകരിച്ചില്ല. കലാപങ്ങളുടെ കാരണം സംബന്ധിച്ച ഭാഗങ്ങള്‍ ഒഴിവാക്കാന്‍ ഗവര്‍ണര്‍ ലോഗനോട്‌ ആവശ്യപ്പെട്ടിരുന്നു. ലോഗന്‌ അതു സ്വീകാര്യമായിരുന്നില്ല. അവര്‍ പിന്നീട്‌ മാസ്റ്റര്‍ എന്ന സെക്രട്ടറിയുടെ കീഴില്‍ ഒരു കമ്മിറ്റിയെ നിയമനിര്‍മാണത്തിനു നിയമിച്ചു. 'അതില്‍നിന്ന്‌ പുകഞ്ഞകൊള്ളി പുറത്ത്‌' എന്ന രീതിയില്‍ ലോഗനെ ഒഴിവാക്കി.
ഒന്നാം റവന്യൂബോര്‍ഡ്‌ അംഗമാവേണ്ട അദ്ദേഹത്തെ ഭരണകൂടം 1888 സപ്തംബറില്‍ കടപ്പജില്ലയുടെ ജില്ലാ ജഡ്ജിയായി നിയമിച്ചു. ചാര്‍ജെടുത്ത അദ്ദേഹം 23 നവംബര്‍ 1888നു രാജി വച്ച്‌ സ്കോട്ട്ലന്‍ഡിലെ ഫര്‍ണീകാസിലിലേക്ക്‌ മടങ്ങുകയായിരുന്നു. (ഐ.സി.എസ്സുകാര്‍ ഈ നിയമനത്തെ ഒരു ശിക്ഷയായി പരിഗണിച്ചിരുന്നു)

ലോഗന്റെ പൈതൃകം
മല എലിയെ പ്രസവിച്ചതുപോലുള്ള 1887ലെ മലബാര്‍ കുടിയാന്‍ പ്രതിഫലനിയമം കര്‍ഷകന്‌ ആശ്വാസപ്രദമായിരുന്നില്ല. പിന്നീട്‌ ജന്‍മികളെപ്പോലെ കാണക്കാരും സ്ഥിരാവകാശികളാണെന്നുള്ള ലോഗന്റെ ശുപാര്‍ശ ഫലപ്രദമാക്കാന്‍ ജി. ശങ്കരന്‍ നായര്‍, സര്‍ സി. ശങ്കരന്‍ നായര്‍ തുടങ്ങിയവര്‍ ദേശീയപ്രസ്ഥാനത്തിന്റെ ഘട്ടത്തില്‍ പരിശ്രമിച്ചു 1929ലെ മലബാര്‍ കുടിയായ്മാ ഭേദഗതി നേടിയെടുക്കുകയും ചെയ്തു. പിന്നീട്‌ കോണ്‍ഗ്രസ്‌-സോഷ്യലിസ്റ്റ്‌ പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവും വെറും പാട്ടക്കാരായ കാര്‍ഷിക സമൂഹത്തിന്റെ സ്ഥിരാവകാശത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്തു. മണ്ണിന്റെ സ്ഥിരാവകാശം നടപ്പുകുടിയാനെന്ന ലോഗന്‍ കമ്മീഷന്‍ റിപോര്‍ട്ട്‌
മലബാറിലെ കൊളോണിയല്‍ ഭൂബന്ധങ്ങളെപ്പറ്റിയും കാണ-ജന്‍മ-മര്യാദകളെപ്പറ്റിയും കുടിയായ്മ സമ്പ്രദായത്തെപ്പറ്റിയും ആഴത്തില്‍ പഠിച്ച അദ്ദേഹം, ബ്രിട്ടിഷുകാരുടെ റയറ്റ്‌വാരി വ്യവസ്ഥ ഒരു ജമീന്ദാരി വ്യവസ്ഥതന്നെയാണെന്നു ചൂണ്ടിക്കാട്ടി, നികുതി ഉല്‍പ്പാദകരായ മാപ്പിള സമൂഹത്തിന്റെ പ്രവര്‍ത്തനരീതിയെ മതഭ്രാന്തായി ചിത്രീകരിക്കുന്നത്‌ ശരിയല്ലെന്നും അത്‌ അവരുടെ പ്രവര്‍ത്തനരീതി മാത്രമാണെന്നും അവര്‍ക്കു പള്ളികളും-ശ്മശാനങ്ങളും പണിയാന്‍ അനുമതി നല്‍കണമെന്നും നിര്‍ദേശിച്ചു. സര്‍വോപരി മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനു സ്ഥിരാവകാശവും മര്യാദ പാട്ടവും സ്വതന്ത്രകൈമാറ്റവും അനുവദിക്കണമെന്ന്‌ അദ്ദേഹം സാമൂഹികശാസ്ത്രജ്ഞന്റെ ഗവേഷണ പാടവത്തോടെ റിപോര്‍ട്ട്‌ ചെയ്തു. ലോഗന്റെ ഏറ്റവും വലിയ സംഭാവന അദ്ദേഹം രചിച്ച മലബാര്‍ മാന്വല്‍ എന്ന(1887) ഗ്രന്ഥമാണെന്നു പണ്ഡിതലോകം വിശ്വസിച്ചുവരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രപരവും അടിസ്ഥാനപരവുമായ സംഭാവന ഈ ടെനന്‍സി കമ്മീഷന്‍ റിപോര്‍ട്ട്‌ ആണെന്നു പറയേണ്ടിയിരിക്കുന്നു. (ഡോ. കെ.കെ. എന്‍. കുറുപ്പ്‌, വില്യം ലോഗന്‍: എ സ്റ്റഡി ഇന്‍ ദ അഗ്രേറിയന്‍ റിലേഷന്‍സ്‌ ഓഫ്‌ മലബാര്‍, 1982)
ഈ റിപോര്‍ട്ടില്‍ അദ്ദേഹം മലബാറിലെ റയറ്റ്‌വാരി നികുതി സമ്പ്രദായം ജമീന്ദാരിയാണെന്നു സ്ഥാപിച്ചു. മാത്രമല്ല, വയലുകളുടെ കാര്‍ഷികവ്യവസ്ഥ മൂന്നിലൊന്നു കാര്‍ഷികച്ചെലവും മൂന്നിലൊന്നു ഭൂവുടമയ്ക്കും മൂന്നിലൊന്ന്‌ കര്‍ഷകനും അനുവദിക്കുന്ന പരമ്പരാഗത വ്യവസ്ഥ കൊളോണിയല്‍ ഭരണം മാറ്റിയെടുത്തിരിക്കുന്നുവെന്നും അവര്‍ ജന്‍മിമാരില്‍നിന്നും നികുതി പിരിക്കുമ്പോള്‍, ആ വിഭാഗം കുടിയാന്‍മാരുടെ കിണ്ണത്തില്‍ കൈയിട്ടു വാരുകയാണെന്നും അവരെ ഒരു 'കോട്ടിയര്‍'(പാപ്പരായ കര്‍ഷകന്‍) ആക്കുകയാണെന്നും അദ്ദേഹം വാദിച്ചു. മാപ്പിള പൊട്ടിത്തെറികളുടെ മറ്റൊരു കാരണം ജന്‍മിമാര്‍ സവര്‍ണവിഭാഗക്കാരാവുകയാല്‍ മറ്റു മതത്തില്‍ പെടുന്ന കര്‍ഷകരുടെ പ്രതിഷേധവും പ്രതികാരവും ഇത്തരത്തില്‍ വിശകലനം ചെയ്യപ്പെടുന്നതാണെന്നും കൂടി ലോഗന്‍ കണെ്ടത്തി.

സാമ്പത്തിക വ്യാഖ്യാനം
കാള്‍ മാര്‍ക്സിനെ വേണ്ടത്ര മനസ്സിലാക്കാതെ തന്നെ അദ്ദേഹം മാര്‍ക്സിന്റെ ഒരു സാമ്പത്തികവ്യാഖ്യാനം മാപ്പിള കലാപങ്ങള്‍ക്കു കണെ്ടത്തി. മലബാറിലെ 70 ശതമാനം നെല്‍വയലുകളും ഏറനാട്‌, വള്ളുവനാട്‌, പാലക്കാട്‌, പൊന്നാനി താലൂക്കുകളിലാണ്‌. മലബാറിലെ 66 ശതമാനം നികുതി ഈ വയലുകളില്‍ നിന്നാണ്‌. തോട്ടഭൂമിയില്‍ നിന്ന്‌ 32 ശതമാനം മാത്രമാണ്‌ നികുതി. ഈ നാലു താലൂക്കുകളില്‍ രണെ്ടണ്ണത്തിലും വലിയ ശതമാനം കര്‍ഷകര്‍ മാപ്പിളക്കുടിയാന്‍മാരാണ്‌. അവരെ സവര്‍ണ ജന്‍മിമാര്‍ മല്‍സരകരമായ പാട്ടം പിരിവിന്‌ ഇടയ്ക്കിടെ ഒഴിപ്പിച്ചെടുത്തു. വീണ്ടും പാട്ടത്തിനു നല്‍കി. ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചുവന്നു. അവരുടെ നിലനില്‍പ്പ്‌ കൃഷിമാത്രം അടിസ്ഥാനപ്പെടുത്തിയായിരുന്നു. അപ്പോള്‍ സ്ഥിരാവകാശമില്ലാത്ത മാപ്പിളകര്‍ഷകര്‍ ഒഴിപ്പിക്കലിനും മറ്റും എതിരായി കലാപങ്ങള്‍ നടത്തി. സവര്‍ണജന്‍മിമാരെ വധിച്ചു. മതത്തെ അവര്‍ ഒരുപകരണമാക്കുകയാണ്‌ ചെയ്തത്‌. മതപരമായ ആശയം ഒരു പ്രചോദനമായി. എന്നാല്‍, ഹിന്ദുവിഭാഗത്തിലെ കര്‍ഷകര്‍ കലാപം നടത്താതിരുന്നത്‌ അവര്‍ ഒരേ മതവ്യവസ്ഥയുടെ ഭാഗമായതിനാല്‍ ഹൈന്ദവജന്‍മിമാര്‍ക്ക്‌ അവരെ സാമൂഹികമായി ബഹിഷ്കരിക്കാന്‍ കഴിഞ്ഞിരുന്നതിനാലാണ്‌. എന്നാല്‍, മുസ്്ലിം വിഭാഗത്തില്‍ ഈ ബഹിഷ്കരണം ഹിന്ദു ജന്‍മിമാര്‍ക്കു സാധ്യമായിരുന്നില്ല. ഇത്തരം ഒരു സ്ഥിതിവിശേഷം മറാത്തകലാപങ്ങളില്‍ 1875ല്‍ നിലനിന്നതായി രവീന്ദര്‍ കുമാര്‍ നിരീക്ഷിച്ചിട്ടുണ്ട്‌.

സാമൂഹികപരിഷ്കരണം
സാമൂഹികപരിഷ്കരണത്തിനുള്ള ശുപാര്‍ശകളും ലോഗന്‍ സമര്‍പ്പിച്ചിരുന്നു. മാപ്പിളമാരില്‍ പ്രാഥമിക വിദ്യാഭ്യാസപ്രചാരണം, നായന്‍മാരുടെ മരുമക്കത്തായം അവസാനിപ്പിക്കല്‍, വിവാഹനിയമത്തിന്റെ ആവശ്യം, കാര്‍ഷിക സ്കൂള്‍, ഭൂമിയുടെ സര്‍വെ-രജിസ്ട്രേഷന്‍, പള്ളികള്‍ക്കും ശ്മശാനങ്ങള്‍ക്കും ഭൂമി അനുവദിക്കല്‍, കൃഷിഭൂമിയുടെ സ്ഥിരാവകാശം, അതിനുവേണ്ടി സര്‍ക്കാരിന്റെ നിയമപരമായ ഇടപെടല്‍, ഒഴിപ്പിക്കപ്പെടുന്ന കുടിയാനു വിപണിവില നല്‍കല്‍, ലാന്‍ഡ്‌ ഏജന്റുമാരുടെ ആവശ്യകത തുടങ്ങിയ പല കാര്യങ്ങളും അദ്ദേഹം ശുപാര്‍ശ ചെയ്തു.
എന്നാല്‍, കൊളോണിയല്‍ ഗവണ്‍മെന്റ്‌ അദ്ദേഹത്തിന്റെ റിപോര്‍ട്ടിലെ കലാപങ്ങളുടെ കാരണം ഭൂപ്രശ്നവുമായി ബന്ധപ്പെടുത്താന്‍ തയ്യാറായില്ല. അവര്‍ നിയമനിര്‍മാണത്തിനു നിയമിച്ച
മാധവറാവു കമ്മീഷനും നിയമജ്ഞരും മറ്റു ഭരണാധികാരികളും കാര്യങ്ങളെ മറ്റൊരു വിധത്തില്‍ കണെ്ടത്തി. റാവുകമ്മിറ്റിയുടെ അഥവാ ലോഗനടക്കമുള്ളവരുടെ ശുപാര്‍ശകള്‍ ഗവണ്‍മെന്റ്‌ സ്വീകരിച്ചില്ല. കലാപങ്ങളുടെ കാരണം സംബന്ധിച്ച ഭാഗങ്ങള്‍ ഒഴിവാക്കാന്‍ ഗവര്‍ണര്‍ ലോഗനോട്‌ ആവശ്യപ്പെട്ടിരുന്നു. ലോഗന്‌ അതു സ്വീകാര്യമായിരുന്നില്ല. അവര്‍ പിന്നീട്‌ മാസ്റ്റര്‍ എന്ന സെക്രട്ടറിയുടെ കീഴില്‍ ഒരു കമ്മിറ്റിയെ നിയമനിര്‍മാണത്തിനു നിയമിച്ചു. 'അതില്‍നിന്ന്‌ പുകഞ്ഞകൊള്ളി പുറത്ത്‌' എന്ന രീതിയില്‍ ലോഗനെ ഒഴിവാക്കി.
ഒന്നാം റവന്യൂബോര്‍ഡ്‌ അംഗമാവേണ്ട അദ്ദേഹത്തെ ഭരണകൂടം 1888 സപ്തംബറില്‍ കടപ്പജില്ലയുടെ ജില്ലാ ജഡ്ജിയായി നിയമിച്ചു. ചാര്‍ജെടുത്ത അദ്ദേഹം 23 നവംബര്‍ 1888നു രാജി വച്ച്‌ സ്കോട്ട്ലന്‍ഡിലെ ഫര്‍ണീകാസിലിലേക്ക്‌ മടങ്ങുകയായിരുന്നു. (ഐ.സി.എസ്സുകാര്‍ ഈ നിയമനത്തെ ഒരു ശിക്ഷയായി പരിഗണിച്ചിരുന്നു)

ലോഗന്റെ പൈതൃകം
മല എലിയെ പ്രസവിച്ചതുപോലുള്ള 1887ലെ മലബാര്‍ കുടിയാന്‍ പ്രതിഫലനിയമം കര്‍ഷകന്‌ ആശ്വാസപ്രദമായിരുന്നില്ല. പിന്നീട്‌ ജന്‍മികളെപ്പോലെ കാണക്കാരും സ്ഥിരാവകാശികളാണെന്നുള്ള ലോഗന്റെ ശുപാര്‍ശ ഫലപ്രദമാക്കാന്‍ ജി. ശങ്കരന്‍ നായര്‍, സര്‍ സി. ശങ്കരന്‍ നായര്‍ തുടങ്ങിയവര്‍ ദേശീയപ്രസ്ഥാനത്തിന്റെ ഘട്ടത്തില്‍ പരിശ്രമിച്ചു 1929ലെ മലബാര്‍ കുടിയായ്മാ ഭേദഗതി നേടിയെടുക്കുകയും ചെയ്തു. പിന്നീട്‌ കോണ്‍ഗ്രസ്‌-സോഷ്യലിസ്റ്റ്‌ പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവും വെറും പാട്ടക്കാരായ കാര്‍ഷിക സമൂഹത്തിന്റെ സ്ഥിരാവകാശത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്തു. മണ്ണിന്റെ സ്ഥിരാവകാശം നടപ്പുകുടിയാനെന്ന ആശയം അന്നത്തെ കൊളോണിയല്‍ ഭരണത്തില്‍ തികച്ചും വിപ്ലവകരമായിരുന്നു.
തെക്കേ മലബാറില്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി 1921ലെ ഖിലാഫത്ത്‌-കലാപങ്ങള്‍ നടക്കുന്നതിന്‌ ഏഴു വര്‍ഷം മുമ്പ്‌ 1914 ഏപ്രില്‍ മൂന്നിനു ലോഗന്‍ ചരമം പ്രാപിച്ചപ്പോള്‍, ആ കലാപത്തിന്റെ പശ്ചാത്തലത്തിലും ജന്‍മി-കുടിയാന്‍ ബന്ധങ്ങള്‍ സജീവമായ കാരണങ്ങളായി നിലനിന്നിരുന്നു. സൌവേന്ദ്രനാഥ്‌ ടാഗൂറും മറ്റും വിവരിച്ചതുപോലെ ഒരു കാര്‍ഷിക കലാപത്തിന്റെ എല്ലാവിധ സ്വഭാവങ്ങളും 1921ലെ കലാപത്തിന്റെ പിന്നില്‍ ഗവേഷകര്‍ക്കു കണെ്ടത്താന്‍ കഴിയും. 19ാ‍ം നൂറ്റാണ്ടിലെ പൊട്ടിത്തെറികള്‍ മതപരമാണെന്നു വിവരിച്ച സ്റ്റ്രയിഞ്ചിനെപ്പോലുള്ളവരുടെ പിന്‍ഗാമികളായ ബ്രിട്ടിഷുകാര്‍ തന്നെയായിരുന്നു അതിന്റെ ഔദ്യോഗിക ചരിത്രമെഴുതിയ ഹിച്ച്കോക്ക്‌ തുടങ്ങിയവര്‍.
ഒരു പ്രത്യേക ഭൂപശ്ചാത്തലത്തില്‍, ഒരു പ്രത്യേക സാമൂഹിക-സാമ്പത്തിക ഘടനയുടെ തുടര്‍ച്ചയും അതില്‍ ദേശീയബോധത്തിന്റെ പ്രചാരണവും അതിനെ അടിച്ചമര്‍ത്താനുള്ള പട്ടാള നിയമത്തിന്റെ നടപ്പാക്കലും ഹിംസയുടെ കാരണം പറഞ്ഞുള്ള കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ പിന്‍വാങ്ങലും പിന്നീടുള്ള ശരിയായ നേതൃത്വത്തിന്റെ അഭാവവും എല്ലാം 1921നെ കൂടുതല്‍ ശക്തമാക്കുകയാണുണ്ടായത്‌. അതാവട്ടെ ഇന്ത്യയുടെ ഭാഗമായ തെക്കേ മലബാറിനെ ഒരു ശത്രുരാജ്യം പിടിച്ചടക്കുന്ന സൈനികതന്ത്രമുപയോഗിച്ചു ബ്രിട്ടിഷുകാര്‍ വീണ്ടും പിടിച്ചടക്കി. പക്ഷേ, വീണ്ടും ഒരു 25 വര്‍ഷത്തിനു ശേഷം അവര്‍ക്കു രാജ്യം വിടേണ്ടിയും വന്നു.
ഈ ചരിത്രഗതികള്‍ക്കിടയില്‍ ലോഗന്റെ റിപോര്‍ട്ട്‌ ഒരു നാഴികക്കല്ലിന്റെ പ്രാധാന്യത്തോടെ നിലനില്‍ക്കുകയാണ്‌ -പ്രത്യേകിച്ചും കാര്‍ഷികപ്രശ്നങ്ങളില്‍. ി‍

ആശയം അന്നത്തെ കൊളോണിയല്‍ ഭരണത്തില്‍ തികച്ചും വിപ്ലവകരമായിരുന്നു.
തെക്കേ മലബാറില്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി 1921ലെ ഖിലാഫത്ത്‌-കലാപങ്ങള്‍ നടക്കുന്നതിന്‌ ഏഴു വര്‍ഷം മുമ്പ്‌ 1914 ഏപ്രില്‍ മൂന്നിനു ലോഗന്‍ ചരമം പ്രാപിച്ചപ്പോള്‍, ആ കലാപത്തിന്റെ പശ്ചാത്തലത്തിലും ജന്‍മി-കുടിയാന്‍ ബന്ധങ്ങള്‍ സജീവമായ കാരണങ്ങളായി നിലനിന്നിരുന്നു. സൌവേന്ദ്രനാഥ്‌ ടാഗൂറും മറ്റും വിവരിച്ചതുപോലെ ഒരു കാര്‍ഷിക കലാപത്തിന്റെ എല്ലാവിധ സ്വഭാവങ്ങളും 1921ലെ കലാപത്തിന്റെ പിന്നില്‍ ഗവേഷകര്‍ക്കു കണെ്ടത്താന്‍ കഴിയും. 19ാ‍ം നൂറ്റാണ്ടിലെ പൊട്ടിത്തെറികള്‍ മതപരമാണെന്നു വിവരിച്ച സ്റ്റ്രയിഞ്ചിനെപ്പോലുള്ളവരുടെ പിന്‍ഗാമികളായ ബ്രിട്ടിഷുകാര്‍ തന്നെയായിരുന്നു അതിന്റെ ഔദ്യോഗിക ചരിത്രമെഴുതിയ ഹിച്ച്കോക്ക്‌ തുടങ്ങിയവര്‍.
ഒരു പ്രത്യേക ഭൂപശ്ചാത്തലത്തില്‍, ഒരു പ്രത്യേക സാമൂഹിക-സാമ്പത്തിക ഘടനയുടെ തുടര്‍ച്ചയും അതില്‍ ദേശീയബോധത്തിന്റെ പ്രചാരണവും അതിനെ അടിച്ചമര്‍ത്താനുള്ള പട്ടാള നിയമത്തിന്റെ നടപ്പാക്കലും ഹിംസയുടെ കാരണം പറഞ്ഞുള്ള കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ പിന്‍വാങ്ങലും പിന്നീടുള്ള ശരിയായ നേതൃത്വത്തിന്റെ അഭാവവും എല്ലാം 1921നെ കൂടുതല്‍ ശക്തമാക്കുകയാണുണ്ടായത്‌. അതാവട്ടെ ഇന്ത്യയുടെ ഭാഗമായ തെക്കേ മലബാറിനെ ഒരു ശത്രുരാജ്യം പിടിച്ചടക്കുന്ന സൈനികതന്ത്രമുപയോഗിച്ചു ബ്രിട്ടിഷുകാര്‍ വീണ്ടും പിടിച്ചടക്കി. പക്ഷേ, വീണ്ടും ഒരു 25 വര്‍ഷത്തിനു ശേഷം അവര്‍ക്കു രാജ്യം വിടേണ്ടിയും വന്നു.
ഈ ചരിത്രഗതികള്‍ക്കിടയില്‍ ലോഗന്റെ റിപോര്‍ട്ട്‌ ഒരു നാഴികക്കല്ലിന്റെ പ്രാധാന്യത്തോടെ നിലനില്‍ക്കുകയാണ്‌ -പ്രത്യേകിച്ചും കാര്‍ഷികപ്രശ്നങ്ങളില്‍.

ഡോ. കെ.കെ.എന്‍. കുറുപ്പ്‌
http://www.thejasnews.com/index.jsp?tp=det&det=yes&news_id=20141019100655270&0 comments:

Post a Comment

Other Website Malabar Kalapam | Pookkottur Battle | Shihab Thangal