ഹജൂര്‍ കച്ചേരി: തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു

തിരൂരങ്ങാടി ഹജൂര്‍ കച്ചേരി ചരിത്ര പൈതൃക മ്യൂസിയമാക്കി സംരക്ഷിക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി..ജോസഫിന്റെയും മണ്ഡലം എം.എല്‍.എ കൂടിയായ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബിന്റെയും സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.

ഇപ്പോള്‍ നടക്കുന്ന നവീകരണ പ്രവൃത്തികള്‍ ഹജൂര്‍ കച്ചേരിയുടെ സാംസ്‌കാരിക തനിമ നിലനിര്‍ത്തി സംരക്ഷിക്കുന്ന വിധത്തില്‍ ക്രമീകരിക്കുന്നതിനായി നവംബര്‍ 10 ന് വൈകുന്നേരം 4 മണിക്ക് പൊതുമരാമത്ത് വകുപ്പ്, ആര്‍ക്കിയോളജി വകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസ മന്ത്രിയോടൊപ്പം ഹജൂര്‍ കച്ചേരി സന്ദര്‍ശിക്കും. ഇതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് തിരൂരങ്ങാടി മിനി സിവില്‍ സ്റ്റേഷന്‍ വിപുലീകരിക്കാനും താലൂക്ക് ഓഫീസ് പൂര്‍ണമായും മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുവാനും തീരുമാനിച്ചു.

താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ കൂട്ടിയിട്ടിരിക്കു വാഹനങ്ങള്‍ മാറ്റുന്നതിന് ജില്ലാ കലക്ടകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിരൂരങ്ങാടി ഹജൂര്‍ കച്ചേരി ജില്ലാ ചരിത്ര പൈതൃക മ്യൂസിയമാക്കി മാറ്റുന്ന വിധത്തില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ ആര്‍ക്കിയോളജി വകുപ്പിനെ ചുമതലപ്പെടുത്തി. മന്ത്രിമാര്‍ക്ക് പുറമെ ഡെപ്യൂട്ടി കലക്ടര്‍, അഡീഷണല്‍ തഹസീല്‍ദാര്‍, പൊതുമരാമത്ത് വകുപ്പ്, ആര്‍ക്കിയോളജി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍,. തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. അബ്ദുറഹിമാന്‍കുട്ടി, ഹനീഫ പുതുപറമ്പ് എന്നിവരും സംബന്ധിച്ചു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal