.

മലബാര്‍ സമര സ്മാരകം സംരക്ഷണമില്ലാതെ അനാഥമാകുന്നു ©

 കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡിന്  മുമ്പില്‍ നിര്‍മിച്ച സ്മാരകത്തിനാണ് സംരക്ഷണം ആവശ്യമുള്ളത്. 2002ല്‍ കോട്ടക്കല്‍ ഗ്രാമപഞ്ചായത്തായിരുന്ന സമയത്താണ് ഇത് നിര്‍മിച്ചത്.
പഞ്ചായത്തിന്റെ ജൂബിലി ആഘോഷ ഭാഗമായാണ് മലബാര്‍ സമര നായകര്‍ക്ക് സ്മാരകം
നിര്‍മിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തില്‍ ഏറെപേര്‍ മരണമടഞ്ഞ
1921ലെ മലബാര്‍ കലാപത്തെ ഓര്‍മപ്പെടുത്തുന്നതിനായിരുന്നു സമര നായകര്‍ക്ക്
സ്മാരകം ഒരുക്കിയത്.

ബ്രിട്ടീഷ് പട്ടാളത്തിന്റെ തേര്‍വാഴ്ച്ചക്കെതിരെ മലബാര്‍ മുഴുക്കെ കലാപം
ഉയര്‍ന്നിരിക്കെ തിരൂരങ്ങാടി പള്ളി ബ്രീട്ടീഷുകാര്‍ വളഞ്ഞെന്നും മുസ്‌ലിം
നേതാക്കളെ അറസ്റ്റ് ചെയ്‌തെന്നുമുള്ള വാര്‍ത്ത പരന്നതോടെ കോട്ടക്കലില്‍
നിന്നും ഒട്ടേറെ പേര്‍ തിരൂരങ്ങാടിയിലേക്ക് മാര്‍ച്ച് ചെയ്തു. കോട്ടക്കലിലെ
 ശനിയാഴ്ച്ച ചന്തക്കെത്തിയവരാണ് തിരൂരങ്ങാടിയിലേക്ക് തിരിച്ചത്.
കലാപത്തിനിടിയല്‍ നിരായുധരായ നിരവധി പേര്‍ ബ്രിട്ടീഷ് പട്ടാളക്കാരടെ
തോക്കിനിരയായി. ഈ ധീര രക്തസാക്ഷികളുടെ സ്മരണ നിലനിര്‍ത്തുന്നതിനാണ്
പഞ്ചായത്ത് സ്മാരകം നിര്‍മിച്ചത്. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഇത്
പണികഴിപ്പിച്ചത്. ചരിത്രം രേഖപ്പെടുത്തിയ ശിലാ ഫലകവും ഇവിടെ
സ്ഥാപിച്ചിട്ടുണ്ട്. മതില്‍ കെട്ടി നിര്‍മിച്ച സമാരകം ഇപ്പോള്‍ ടൗണിലെ
മാലിന്യം തള്ളുന്ന സ്ഥലമായി മാറി. ടൗണില്‍ നിന്നും തെരുവു കച്ചവടക്കാരും
മറ്റും തള്ളുന്ന മാലിന്യങ്ങള്‍ സ്മാരകത്തിനകത്താണ് തള്ളുന്നത്. നേരത്തെ
ഇവിടെ ബോര്‍ഡുകളും മറ്റും വെച്ചിരുന്നു. ഇപ്പോള്‍ അതില്ലാതെയായി. മാലിന്യം
തള്ളിയിരുന്നത് വ്യാപകമായതിനെ തുടര്‍ന്ന് മുമ്പ് അധികൃതര്‍ തന്നെ നടപടിയും
സ്വീകരിച്ചിരുന്നു. ഇപ്പോള്‍ കോട്ടക്കല്‍ സഹകരണ ആശുപത്രിക്ക് ഇതിന്റെ ചുമതല
 നല്‍കിയിട്ടുണ്ടെങ്കിലും മാലിന്യം തളളുന്നവര്‍ക്കെതിരെ നടപടി
ഇല്ലാത്തതിനാല്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് സ്മാരകത്തിനകം. ആശുപത്രി
അധികൃതര്‍ എത്തി മാലിന്യം നീക്കിയില്ലെങ്കില്‍ സ്മാരകത്തിനകം
വൃത്തികേടായിരിക്കും. വേലികെട്ടി സംരക്ഷിക്കണമെന്നാവശ്യം നേരത്തെ
ഉയര്‍ന്നിരുന്നു. ഇതും അവഗണിക്കപ്പെട്ടതോടെ സ്മാരകം തീര്‍ത്തും
മാലിന്യതൊട്ടിയായി മാറുകയാണ്. കച്ചവടക്കാരുടെ വസ്തുക്കള്‍, തെരുവിലെ
ബോര്‍ഡുകള്‍, ചായ കപ്പുകള്‍ തുടങ്ങിയവയെല്ലാം പലപ്പോഴും ഇതിനകത്ത് കാണാം.
ചരിത്രസ്മാരകമെന്ന പരിഗണന നല്‍കാതെ ഇതിനെ അവഗണിക്കുന്നതാണ് മാലിന്യം
തള്ളുന്നതിനും മറ്റും കാരണമാകുന്നത്.

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP