പോരാട്ടങ്ങളുടെ ഓര്‍മ പുതുക്കി പൂക്കോട്ടൂര്‍ യൂദ്ധാനുസ്മരണ സെമിനാര്‍


പൂക്കോട്ടൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഈ മാസം 26 ് കൊണ്ടോട്ടിയില്‍ വെച്ച് നടത്തുന്ന ജനശക്തി മഹാ സംഗമത്തിന്റെ ആദ്യ പരിപാടിയായ പൂക്കോട്ടൂര്‍ യുദ്ധാനുസ്മരണ സെമിനാരിന് പൂക്കോട്ടൂര്‍ ജി.എം.എല്‍.പി സ്കൂള്‍ ഗ്രൌണ്ടില്‍ പ്രൌഡ്വോജ്വല തുടക്കം.
പൂക്കോട്ടൂരില്‍ നടന്നത് ബ്രിട്ടീഷുകാരോടുള്ള നെരിട്ടുള്ള ഏറ്റുമുട്ടലാണ്. മഞ്ചേരിയിലും കോഴിക്കോടും നടന്ന സമ്മേളത്തില്‍ നിന്നുമായിരുന്നു പോരാളികള്‍ ആവേശമുള്‍ക്കൊണ്ടതെന്നും യുദ്ധാനുസ്മരണ സെമിനാര്‍ ഉദ്ഘാടം ചെയ്തു സംസാരിച്ച പ്രമുഖ ചരിത്രകാരന്‍ അഡ്വ.കാരാട്ട് മുഹമ്മദ് പറഞ്ഞു.

പൂക്കോട്ടൂര്‍ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി വടക്കെ വീട്ടില്‍ മുഹമ്മദി കള്ളക്കേസില്‍ കുടുക്കി അറസ്റ് ചെയ്യാന്‍ ശ്രമിച്ചതാണ് പ്രശ്ങ്ങളുടെ തുടക്കം, ബ്രിട്ടീഷുകാര്‍ വീണ്ടും കൂടുതല്‍ സേയുമായി വന്നു മലബാറിലെ സ്വാതന്ത്യ്ര സമരപോരാളികളെ അടിച്ചമര്‍ത്തിയപ്പോള്‍ അവരെ തടയുകയായിരുന്നു പൂക്കോട്ടൂരുകാര്‍, നേര്‍ക്കുര്‍േ നിന്ന് അവരെ തടയാന്‍ കാണിച്ച ചങ്കൂറ്റമാണ് ചരിത്രത്തില്‍ പൂക്കോട്ടൂര്‍ യുദ്ധത്ത്ി സവിഷേശമാക്കിയത്. ഇതി സമരമായി കരുതുന്നതും കലാപമായി തെറ്റ്ദ്ധരിക്കപ്പെടുന്നതും ശെരിയല്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ പ്രമുഖ പത്രപ്രവര്‍ത്തകും മുഷ്യാവകാഷ പ്രവര്‍ത്തകുമായ കെ.പി.ഒ റഹ്മത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ചരിത്രകാരന്‍ ഫഹദ് സലീം പൂക്കോട്ടൂര്‍ യുദ്ധത്തെ കുറിച്ചുള്ള സമഗ്രവിഷയാവതരണം നടത്തി,

ടി.സിദ്ധീഖ്(എസ്.ഡി.പി.ഐ) അബ്ദുള്ള പൂക്കോട്ടൂര്‍ (ഐ.എന്‍.എല്‍), ഇസ്ഹാഖ് പൂക്കോട്ടൂര്‍ (പി.ഡി.പി) അബ്ദുല്‍ വാരിസ് മാസ്റര്‍ (ആള്‍ ഇന്ത്യാ ഇമാംമ്സ് കൌണ്‍സില്‍) ഷഫീഖ് കല്ലായി (കാംപസ് ഫ്രണ്ട്) പി.കെ കുട്ടിഹസ്സന്‍, സാദത്ത് അലി, എം.ടി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു, പരിപാടിയില്‍ എ.പി.എം കളരിസംഘം അവതരിപ്പിച്ച കളരിപ്പയറ്റും അരങ്ങേറി

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal