.

എ.കെ.കോഡൂർ 'ചരിത്ര പാലകരത്നം' പുരസ്കാരം ബഷീര്‍ പൂക്കോട്ടൂരിന്.


ദമ്മാം.പ്രമുഖ പത്ര പ്രവര്‍ത്തകനും ചരിത്രകാരനുമായിരുന്ന  എ.കെ.കോഡൂരി ന്‍റെ സ്മരണാര്‍ത്ഥം ദമ്മാം കെ.എം.സി.സി. വേങ്ങര മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ചരിത്ര പാലകരത്നം പുരസ്കാരത്തിന് യുവ ചരിത്രാന്വേഷകനും ബ്ലോഗറുമായ ബഷീര്‍ പൂക്കോട്ടൂര്‍ അര്‍ഹനായി.

മലബാര്‍ സമരത്തെ ക്കുറിച്ചുള്ളപഠനങ്ങളും  അന്യോഷണങ്ങളുമായി ജീവിതത്തിന്‍റെ സിംഹഭാഗവും ഏറനാട് വള്ളുവനാട് പ്രദേശങ്ങളിലെ കലര്‍പ്പില്ലാത്ത ചരിത്രം തേടി നടന്ന എ.കെ.കോഡൂരി ന്‍റെ തുല്യതയില്ലാത്ത പരിശ്രമങ്ങള്‍ സമരചരിത്രത്തിലെ ഇരുണ്ട അദ്ധ്യായങ്ങളി ലേക്ക് വെളിച്ചം വീശുന്ന തായിരുന്നു വെന്ന് ജൂറി അംഗങ്ങളായ ഉസ്മാന്‍ താമരത്ത് കെ.എം.ഷാഫി,ഷെരീഫ് കുറ്റൂര്‍ അഭിപ്രായപ്പെട്ടു.

മലബാര്‍ സമരത്തെ ക്കുറിച്ചുള്ള അപൂര്‍വ്വ രേഖകളും ചിത്രങ്ങളും വിവരണ ങ്ങളു മടങ്ങുന്ന സൈറ്റിനുടമയും സമര ചരിത്രത്തെ തേടി പ്പിടിക്കാനായി നാട് നീളെ സഞ്ചരിക്കുകയും വിവരങ്ങള്‍ ശേഖരിച്ച് പകരുകയും ചെയ്യുന്ന ബഷീര്‍ ചരിത്രാവബോധം നഷ്ടപ്പെടുന്ന പുതു തലമുറയ്ക്ക് ഉദാത്ത മാതൃക യാണ്.മലബാര്‍ സമരത്തെ ക്കുറിച്ച് പഠനം നടത്തുന്ന പലരും ബഷീറി ന്‍റെ വിവരങ്ങളും ശേഖരങ്ങളും ആശ്രയിക്കുന്നുണ്ട്.

  വേങ്ങര മണ്ഡലം കെ.എം.സി.സി.യുടെ പുരസ്കാരം മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ഒഡാപെക് ചെയര്‍മാനും കെ.എം.സി.സി.നാഷണല്‍ കമ്മിറ്റി ചെയര്‍മാനുമായ കെ.പി.മുഹമ്മദ്‌ കുട്ടി  ബഷീര്‍ പൂക്കോട്ടൂരിനു സമര്‍പ്പിച്ചു.മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി അബ്ദുസ്സമദ് സമദാനി,മാപ്പിള കലാ അക്കാദമി സഊദി ജനറല്‍സെക്രട്ടറി മാലിക് മഖ്ബൂല്‍ആലുങ്ങള്‍,മലപ്പുറം ജില്ലാ എം.എസ.എഫ്.ജനറല്‍സെക്രട്ടറി കെ.എം.ഷാഫി, വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കളായ ഷെരീഫ് കുറ്റൂര്‍,മുജീബ് പൂക്കുഞ്ഞ്,കണ്ണമംഗലം പഞ്ചായത്ത് ബോഡ് പ്രസിഡണ്ട് സൈദ്‌,ഇ.സാദിഖലി,നസീര്‍ മേലേതില്‍,എ.കെ.മുസ്തഫ സംസാരിച്ചു.ഹംസ മമ്പുറം സ്വാഗതവും മൂസ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP