1921: സിനിമാനുഭവങ്ങള്‍ പങ്കിട്ട് മധുവും മണ്ണില്‍ മുഹമ്മദും

മലപ്പുറം: മലബാറിന്റെ പിന്നിട്ട ചരിത്ര വഴികളിലൂടെ മലപ്പുറം ഇന്നലെ നടന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി കനല്‍ പാതകള്‍ താണ്ടിയ ധീരദേശാഭിമാനികളുടെ സ്മരണകള്‍ പുതു തലമുറക്ക് ആവേശം പകര്‍ന്നുനല്‍കി. രാജ്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് മുഖ്യ കാരണമായ ഖിലാഫത്ത് സമരം അഭ്രപാളിയിലേക്ക് പകര്‍ന്നു നല്‍കിയ 1921 സിനിമാ ശില്പികളുടെ സാന്നിധ്യം ചരിത്ര യാത്രയെ വേറിട്ടതാക്കി.

1921 സിനിമയിലെ പ്രമുഖ നടന്‍മാരില്‍ ഒരാളായ മധു വേദിയിലെത്തിയപ്പോള്‍ സിനിമയില്‍ ആലിമുസ്‌ലിയാര്‍ പുനര്‍ജനിച്ചു. യാമ്പൂ കെ.എം.സി.സി സംഘടിപ്പിച്ച മലബാര്‍ സമരം ഒരു ഫ്‌ളാഷ് ബാക്ക് സെമിനാറും 1921 മലബാര്‍ സമര പുസ്തക പ്രകാശനവുമായിരുന്നു ചടങ്ങ്. അഭിനയ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു 1921 സിനിമയെന്ന് നടന്‍ മധു മലപ്പുറത്തിന്റെ ചരിത്രാന്വേഷക മനസ്സുകളോട് പങ്കുവെച്ചു.

തന്റെ അഭിനയ ജീവിതത്തില്‍ പ്രേക്ഷകര്‍ എന്നും ഓര്‍മിക്കുന്ന കഥാപാത്രമാണ് ആലി മുസ്‌ലിയാരെന്നും മധു പറഞ്ഞു. സനിമ ഇറങ്ങിയതിന് ശേഷം ആദ്യമായാണ് മധു മലപ്പുറത്തെത്തിയത്. സാമ്പത്തിക ലാഭത്തിലുമപ്പുറം ചരിത്രത്തോട് നീതി പുലര്‍ത്തി ഒരു സിനിമ പകര്‍ത്താന്‍ കഴിഞ്ഞത് ജീവിത്തിലെ വലിയ ഭാഗ്യമായി കാണുന്നതായി നിര്‍മ്മാതാവ് മണ്ണില്‍ മുഹമ്മദ് പറഞ്ഞു.

1921 ശേഷമുള്ള ചരിത്രവും സിനിമയാക്കാന്‍ ഏറെ താല്‍പര്യമുണ്ടെന്നും ജീവിത സാഹചര്യങ്ങള്‍ അതിന് തടസ്സമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മലപ്പുറത്തിന്റെ ചരിത്ര മനസ്സുകളുടെ സ്‌നേഹം ആവേളം നുകര്‍ന്നാണ് ഇരുവരും മടങ്ങിയത്.

News @ Chandrika
8/17/2014

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal