ട്വിന്‍ ലെജന്റ്‌സ് ഓഫ് മലബാര്‍- സിനിമ പുറത്തിറക്കി

മലപ്പുറം:ഖിലാഫത്ത് പ്രസ്ഥാനത്തിനും ബ്രിട്ടീഷ് വിരുദ്ധപോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കിയ കട്ടിലശ്ശേരിമുഹമ്മദ് മുസ്ല്യാരുടെയും എം.പി.നാരായണമേനോന്റെയും ജീവിതത്തെ ആസ്​പദമാക്കി അലി അരിക്കത്ത് സംവിധാനം ചെയ്ത 'ട്വിന്‍ലെജന്‍ഡ്‌സ് ഓഫ് മലബാര്‍' എന്ന ചലച്ചിത്രത്തിന്റെ സമര്‍പ്പണം മലപ്പുറം പ്രസ്‌ക്ലബ്ബ് ഹാളില്‍ സംവിധായകന്‍ ടി.എ.റസാഖ് നിര്‍വഹിച്ചു. കരുവള്ളി മുഹമ്മദ് മൗലവി, ഇന്ത്യനൂര്‍ ഗോപി, റിട്ട.ഡി.ഐ.ജി. ഇ.സി.അബൂബക്കര്‍, ഷമീര്‍ രാമപുരം, എം.പി.നാരായണമേനോന്‍ സ്മാരകസമിതിപ്രസിഡന്റ് ഡോ.ടി.ഹുസൈന്‍, എം.പി.നാരായണമേനോന്റെ കുടുംബാംഗങ്ങളായ പറമ്പോട്ട് കരുണാകരമേനോന്‍, പറമ്പോട്ട് വിജയലക്ഷ്മി, എം.പി.മോഹനന്‍, എം.പി.കൃഷ്ണകുമാര്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടെ മക്കളായ എം.വി.ഫാത്തിമ, എം.വി.സുലൈഖ, പേരമക്കളായ കെ.പി.സലീന, ടി.കെ.മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.

ചരിത്രം അവഗണിച്ച ധീരദേശാഭിമാനികള്‍ക്ക് ചലച്ചിത്രത്തിലൂടെ സ്മാരകം ഒരുക്കുകയാണ് താനെന്ന് അലിഅരിക്കത്ത് പറഞ്ഞു. ഈ ഡോക്യുഫിക്ഷന്റെ പൊതുപ്രദര്‍ശനം ഞായറാഴ്ച രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണ സവിത തിയേറ്ററില്‍ നടക്കും. എം.പി.നാരായണമേനോന്റെ ബന്ധു കൂടിയായ സംവിധായകന്‍ ജയരാജ് മുഖ്യാതിഥിയായിരിക്കും. ചരിത്രാന്വേഷികള്‍ക്കായി ഇതിന്റെ തുടര്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും.

News @ Mathrubhumi
Posted on: 02 Mar 2014

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal