.

നാരായണമേനോനും കട്ടിലശ്ശേരിയും സാധാരണക്കാരന് വേണ്ടി പോരാടിയവര്‍

മങ്കട: എം.പി. നാരായണമേനോനുംകട്ടിലശ്ശേരിമുഹമ്മദ് മുസ്ലിയാരും സാധാരണക്കാരന്‍െറ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായിരുന്നെന്ന് എം.പി. നാരായണമേനോന്‍ അനുസ്മരണ കുടുംബ സംഗമ സമ്മേളനം അഭിപ്രായപ്പെട്ടു.
കര്‍ഷകരുടെ ഉയര്‍ച്ചക്കും അവരുടെ അവകാശങ്ങള്‍ക്കും, വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി യത്നിച്ചവരായിരുന്നു ഇരുവരുമെന്ന് കടുങ്ങപുരത്ത് നടന്ന അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കരുവള്ളി മുഹമ്മദ് മൗലവി അഭിപ്രായപ്പെട്ടു. മുസ്ലിം സമുദായത്തിന്‍െറ ഉന്നതിക്ക് മദ്റസകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കുകയും സാമുദായിക സൗഹാര്‍ദം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരുടെ പേരില്‍ ഒരു സ്ഥാപനമെങ്കിലും ഇല്ലാതെപോയതും, ബ്രിട്ടീഷുകാരുടെ ക്രൂര പീഡനങ്ങള്‍ ഏറ്റു വാങ്ങിയിട്ടും ലക്ഷ്യത്തില്‍ നിന്നു പിന്മാറാത്ത എം.പി. നാരായണമേനോന് ഒരു സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാറുകള്‍ തയാറാകാത്തതും ന്യായീകരിക്കാവുന്നതല്ലെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ ഇന്ത്യനൂര്‍ ഗോപി പറഞ്ഞു.
ഇരുവരുടെയും ചരിത്രം വിവരിക്കുന്ന‘ട്വിന്‍ ലെജന്‍റ്സ് ഓഫ് മലബാര്‍’ സിനിമയുടെ സംവിധായകന്‍ അലി അരിക്കത്തിനെ ആദരിച്ചു.
പുതു തലമുറ വിസ്മരിച്ച രണ്ടു പോരാളികളുടെ ജീവിതവും സന്ദേശവും പരിചയപ്പെടുത്തുകയാണ് സിനിമയിലൂടെ ചെയ്തതെന്ന്സംവിധായകന്‍ പറഞ്ഞു. 25 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഞായറാഴ്ച പുഴക്കാട്ടിരി ഗവ. ഹൈസ്കൂളില്‍ അനുസ്മരണ കുടുംബ സംഗമം നടന്നത്.
പെരിന്തല്‍മണ്ണ: എം.പി. നാരായണമേനോന്‍ അനുസ്മരണ സമ്മേളനം അങ്ങാടിപ്പുറത്ത് ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഡോ. ടി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കോറാടന്‍ റംല, എം.പി. നാരായണമേനോന്‍ ട്രസ്റ്റ് സെക്രട്ടറി ഇന്ത്യനൂര്‍ ഗോപി, സി. സേതുമാധവന്‍ എന്നിവര്‍ സംസാരിച്ചു. ‘19ാം നൂറ്റാണ്ടിലെ മാപ്പിള ലഹളകള്‍’ വിഷയത്തില്‍ ഡോ. എം. വിജയലക്ഷ്മിയും ‘എം.പി. നാരായണ മേനോന്‍െറ മതനിരപേക്ഷ വീക്ഷണം’ വിഷയത്തില്‍ ഹരിപ്രിയയും പ്രബന്ധം അവതരിപ്പിച്ചു. ‘ട്വിന്‍ ലെജന്‍റ്സ് ഓഫ് മലബാര്‍’ ചിത്രത്തിന്‍െറ സംവിധായകന്‍ അലി അരിക്കത്തിനെ ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ആദരിച്ചു. ശശി മേനോന്‍ സ്വാഗതവും സുരേന്ദ്രന്‍ കിടങ്ങില്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP