മലബാര്‍ സമര നേതൃത്വത്തിന്റെ സ്മൃതിയില്‍ ചക്കിപറമ്പന്‍ കുടുംബം ഒത്തുചേര്‍ന്നു

തിരൂരങ്ങാടി: മലബാറിലെ ഖിലാഫത്ത് സമരപോരാട്ടത്തിലെ നേതൃത്വത്തിന്റെ പിന്മുറക്കാര്‍ ഒത്തുചേര്‍ന്നു. 1921-ലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ നേതൃസ്ഥാനീയനായിരുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെയും പിതാവ് ചക്കിപറമ്പന്‍ മൊയ്തീന്‍ കുട്ടിഹാജിയുടെയും സഹോദരങ്ങളുടെയും അനുസ്മരണം കൂടിയായി മാറി കുടുംബസംഗമം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാലായിരത്തിലധികം കുടുംബാംഗങ്ങളാണ് സംഗമത്തിനെത്തിയത്.

ഈരാറ്റുപേട്ട സി.പി മുഹമ്മദ് ഈസാ മൗലവി പ്രാര്‍ത്ഥന നടത്തി. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. സി.പി കുഞ്ഞാന്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. കുടുംബ ലോഗോ ഡിസൈന്‍ ചെയ്ത എം.സി മുനീര്‍ ഹുദവിക്കുള്ള ഉപഹാരം തിരൂരങ്ങാടി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ബി റാവുത്തര്‍ സമര്‍പ്പിച്ചു. അഡ്വ. പി.എം. എ.സലാം, പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്, എം.എന്‍.കുഞ്ഞിമുഹമ്മദ് ഹാജി, കെ.മൊയ്തീന്‍ കോയ, വി.ടി. ഇഖ്‌റമുല്‍ ഹഖ്, ഇബ്രാഹീം തിരൂരങ്ങാടി, സി.എച്ച്. ഫസല്‍, സി.പി. ഇസ്മാഈല്‍, സി.പി. ലത്തീഫ് പ്രസംഗിച്ചു.

കുടുംബ ഡയറക്ടറി പ്രസാധനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. നിര്‍വഹിച്ചു. സി.പി. കുഞ്ഞാന്‍ മുസ്‌ലിയാര്‍ പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. എം.അബ്ദുറഹ്മാന്‍ കുട്ടി, പി.എം.ഇബ്‌റാഹീം കുട്ടി ഹാജി, കെ.ബീരാന്‍ ഹാജി, എം. മൊയ്തീന്‍ കോയ, സി.പി. അബ്ദുല്‍ വഹാബ്, ഇബ്രാഹീം ചെമ്മാട് പ്രസംഗിച്ചു. ചരിത്ര പുസ്തക പ്രകാശനവും അനുസ്മരണ പ്രഭാഷണവും മുന്‍ മന്ത്രി ടി.കെ. ഹംസ നിര്‍വഹിച്ചു. സി.പി. കുഞ്ഞിമുഹമ്മദ് ചെങ്ങാനി ഏറ്റുവാങ്ങി.

സി.പി. ജാഫര്‍ ഈരാറ്റുപേട്ട പുസ്തക പരിചയം നടത്തി. ഇബ്രാഹീം വള്ളുവങ്ങാട് അധ്യക്ഷത വഹിച്ചു. സി.പി. നൗഫല്‍, വി.പി. അഹ്മദ് കുട്ടി ഹാജി, വി.വി. സുലൈമാന്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ ക്ലാസില്‍ സി.പി. മുഹമ്മദ് നദീര്‍ മൗലവി, സി.പി. യാസര്‍ അറഫാത്ത്, സി.പി. മുസ്തഫ ചെമ്മാട് വിഷയാവതരണം നടത്തി. സി.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വെബ്‌സൈറ്റ് പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു.
http://chakkiparamban.org/


0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal