ഖിലാഫത്ത് രക്തസാക്ഷികള്‍ക്ക് സ്മാരകം

മങ്കട: മങ്കട ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെള്ളിലയില്‍ നിര്‍മിച്ച ഖിലാഫത്ത് സ്മാരകം ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
1921ലെ മലബാര്‍ ലഹളയില്‍ വെള്ളക്കാരോട് ഏറ്റുമുട്ടി ധീര രക്തസാക്ഷിത്വം വരിച്ച അഞ്ചുപേരെ ഒന്നിച്ചു മറവു ചെയ്ത വെള്ളില പാറമ്മല്‍ തൊടിയിലെ ഖബറാണ്ഖിലാഫത്ത് സ്മാരകമായി മങ്കട ഗ്രാമ പഞ്ചായത്ത് പുതുക്കിപണിതത്.
ചാളക്കതൊടി കുടുംബത്തിലെ അംഗങ്ങളായ മോയ്തീന്‍ കുട്ടി, മരക്കാര്‍ എളാപ്പ, അസ്സന്‍ മോയു,കുഞ്ഞിപ്പോക്കര്‍, മരക്കാര്‍ എന്നിവരെയാണ് ഇവിടെ മറവു ചെയ്തിട്ടുള്ളത്.
കോഴിക്ക്ക്കോട്ട് പറമ്പ-മക്കരപറമ്പ റോഡില്‍ അരകിലോമീറ്റര്‍ ദൂരത്തില്‍ പാറമ്മല്‍ തൊടി എന്ന സ്ഥലത്താണ് സ്മാരകം. ചരിത്രസെമിനാറില്‍ ചന്ദ്രിക എഡിറ്റര്‍ സി.പി. സൈതലവി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. പി. ശിവദാസന്‍ മാസ്റ്റര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി. ഷൗക്കത്തലി, കളത്തില്‍ മുഹമ്മദാലി, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യു.കെ. അബൂബക്കര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ. അസ്ഗര്‍ അലി, ഇ.സി.സേവ്യര്‍, വി.അസൈനാര്‍, കടന്നമണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് കൊടക്കാട്, വി.ടി. മൂസ്സഹാജി, പി.ടി. അബ്ദുല്‍ മജീദ്, വി.ടി. അബ്ദുല്‍ മജീദ്, ഒ.പി. മുസ്തഫ റഫീഖ്, എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal