.

ആനക്കയത്തിന്‍െറ ദേശചരിത്രവും വര്‍ത്തമാനവും മിഴിതുറന്നു

മലപ്പുറം: പെരിന്തല്‍മണ്ണ-മഞ്ചേരി പാതയിലൂടെ സഞ്ചരിച്ച് ആനക്കയം പാലം കയറിയിറങ്ങുന്ന പുതുതലമുറക്കറിയില്ല, വന്‍ ദുരന്തത്തിന്‍െറ ബാക്കിപത്രമാണ് പാലമെന്ന്. ’65ല്‍ പാലംപണി ആരംഭിച്ചശേഷം ഇരുപുറമുള്ള റോഡുയര്‍ത്താന്‍ മലപ്പുറം റോഡിലെ ഈരാമുടുക്കിലെ കുന്നിന്‍ചെരുവില്‍നിന്ന് മണ്ണുവെട്ടിനീക്കുമ്പോള്‍ മലയിടിഞ്ഞ് ഏഴ് സ്ത്രീകളടക്കം 12 പേര്‍ മരിച്ച സംഭവം പുതുതലമുറയെ ഓര്‍മപ്പെടുകയാണ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത ആനക്കയം ഗ്രാമപഞ്ചായത്തിന്‍െറ ചരിത്രം. ദേശചരിത്രവും വര്‍ത്തമാവും എന്നു പേരിട്ട 352 പേജുള്ള പുസ്തകത്തില്‍ 23 വാര്‍ഡുകളിലായി 45.23 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പഞ്ചായത്തിന്‍െറ ഭൂമിശാസ്ത്രം, ജനജീവിതം, കാലാവസ്ഥ, ഭരണവ്യവസ്ഥ, ഉപജീവന വ്യവസ്ഥ, ആരാധനാരീതികള്‍, വിദ്യാഭ്യാസ-ആരാധനാ സ്ഥാപനങ്ങള്‍, സാംസ്കാരിക പൈതൃകം എന്നിവ എടുത്തുകാട്ടുന്നത് ഇതാദ്യമായാണ്. ഒരുലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. അതിരിട്ടൊഴുകുന്ന കടലുണ്ടിപ്പുഴയില്‍ പഞ്ചായത്തിന് 68 കടവുകളുണ്ടെന്നത് അവയുടെ പേര് സഹിതം വിവരിക്കുന്നു. നിലവിലുള്ള 303 റോഡുകളുടെ പേരുകള്‍ ജലസമൃദ്ധമായ 24 കുളങ്ങളും ’52 മുതല്‍ ആനക്കയത്തെ പ്രതിനിധാനം ചെയ്ത പാര്‍ലമെന്‍റംഗങ്ങള്‍, 59 മുതല്‍ പ്രതിനിധാനം ചെയ്ത അസംബ്ളി അംഗങ്ങള്‍, ’63ല്‍ ഒന്നാം ഭരണസമിതി നിലവില്‍വന്നത് മുതലുള്ള അംഗങ്ങളുടെ ചിത്രങ്ങളും കുറിപ്പുകളും ഉള്‍പെടുത്തിയിട്ടുണ്ട്.
ബ്രിട്ടീഷ് അധിനിവേശകാലത്ത് ഭരണകൂടം ‘മതഭ്രാന്ത് മേഖല’യായി മുദ്രകുത്തപ്പെട്ട പന്തലൂരിന്‍െറ പോരാട്ടം, കാര്‍ഷിക-കുടിയേറ്റ ചരിത്രം ഇഴയടുക്കത്തോടെ രേഖപ്പെടുത്തുന്നുണ്ട്. ജന്മിത്ത നാടുവാഴിത്തത്തിനെതിരെ പോരാടിയ എളമ്പിലാശ്ശേരി ഉണ്ണിമൂസ മൂപ്പന്‍, ബ്രിട്ടീഷുകാരുടെ ആജ്ഞാനുവര്‍ത്തി ചേക്കുട്ടി ഇന്‍സ്പെക്ടറുടെ തലകൊയ്യല്‍ തുടങ്ങി മലബാര്‍ ലഹളിയില്‍ ആനക്കയത്തിന്‍െറ പ്രാന്ത¤്രദശങ്ങളുടെ പങ്കും വിവരിക്കുന്നു.
നോവലിസ്റ്റും വിമര്‍ശകനുമായ പി. സുരേന്ദ്രന്‍, കഥകളി നടന്‍ കോട്ടക്കല്‍ ശിവരാമന്‍, പ്രശസ്ത സൗണ്ട് എന്‍ജിനീയറായിരുന്ന വി.ബി.സി മേനോന്‍, പ്രവാസി എഴുത്തുകാരായ ഉസ്മാന്‍ ഇരുമ്പുഴി, മുസാഫിര്‍, ഭാഷാഗവേഷകന്‍ പ്രമോദ് ഇരുമ്പുഴി, ആര്‍ട്ടിസ്റ്റ് എം. കുഞ്ഞാപ്പ തുടങ്ങി കലാ സാംസ്കാരിക പ്രവര്‍ത്തകരായ ആനക്കയത്തുകാരെക്കുറിച്ചും പരാര്‍മശിക്കുന്നുണ്ട്.
പന്തലൂര്‍ പഞ്ചായത്ത് സ്കൂളില്‍ ആദ്യമായി അധ്യാപക ജോലിക്കെത്തിയ പ്രമുഖ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്‍െറ പ്രഥമ ക്ളാസ്മുറിയില്‍ കഥപറയിച്ച പെണ്‍കുട്ടി തൊട്ടുപിറ്റേന്ന് മണവാട്ടിയായി ഭര്‍ത്താവിനൊപ്പം അനുഗ്രഹംതേടി ക്ളാസിലെത്തിയ സംഭവവും പ്രദേശത്തിന്‍െറ ഓര്‍മക്കുറിപ്പില്‍ കാണാം. ക്ഷേത്രങ്ങളുടെ പൈതൃകസ്വഭാവം, പാരമ്പര്യം, ചരിത്രവിവരണം, ഇസ്ലാമിക പണ്ഡിതരുടെ ജീവചരിത്രം തുടങ്ങി പഞ്ചായത്തില്‍ ഒരുനൂറ്റാണ്ടിനുമപ്പുറം ജീവിതാനുഭവങ്ങളുമായി ഇപ്പോഴും നടന്നുനീങ്ങുന്ന കൂരിമണ്ണില്‍ പൂവത്തിക്കല്‍ കുഞ്ഞാലിക്കുട്ടി, പന്തലൂര്‍ കലകപ്പാറ കുട്ട്യാപ്പു എന്നിവരെയും പരിചയപ്പെടുത്തുന്നു. സംസ്ഥാന അസംബ്ളിയിലേക്ക് ഏറ്റവുംകൂടുതല്‍ വോട്ട് നേടി വിജയിച്ച പി. ഉബൈദുല്ല എം.എല്‍.എയും ആനക്കയത്തുകാരനാണ്. പുതുതലമുറക്ക് അറിവുപകരാന്‍ പഞ്ചായത്ത് ബജറ്റില്‍ വകയിരുത്തി തയാറാക്കിയ ചരിത്രപുസ്തകത്തിന്‍െറ പ്രകാശനം മന്ത്രി എ.പി. അനില്‍കുമാര്‍ കഴിഞ്ഞദിവസം നിര്‍വഹിച്ചു. സുവര്‍ണ ജൂബില ആഘോഷങ്ങളുടെ ഭാഗമായി റഹ്മാന്‍ കിടങ്ങയമാണ് പുസ്തകം തയാറാക്കിയത്.

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP