വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി രക്തസാക്ഷി ദിനാചരണം

മലപ്പുറം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ 93þാം രക്തസാക്ഷി ദിനാചരണവും സ്വാതന്ത്ര്യസമര സേനാനി കുടുംബസംഗമവും ചൊവ്വാഴ്ച രാവിലെ 10ന് മലപ്പുറം കെമിസ്റ്റ് ഭവനില്‍ നടക്കുമെന്ന് വാരിയംകുന്നത്ത് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലബാറിന്റെ വീരനായകനായ കുഞ്ഞഹമ്മദ്ഹാജിയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത്. ചരിത്രപണ്ഡിതന്‍ ഡോ. പി ശിവദാസന്‍ ഉദ്ഘാടനംചെയ്യും. സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങളെ ആദരിക്കും. ബ്രിട്ടീഷുകാര്‍ നിരോധിച്ച "പടവാള്‍ പാട്ട"് ചടങ്ങില്‍ അവതരിപ്പിക്കുമെന്നും മുബാറക് കുരിക്കള്‍, അലവി കക്കാടന്‍, അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ട്, അഷ്റഫ് കരിപ്പാലി എന്നിവര്‍ അറിയിച്ചു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal