മലബാര്‍ പൈതൃകവും പ്രതാപവും - പുസ്തകം


മലബാര്‍ പൈതൃകവും പ്രതാപവും
ഡോ. പി.ബി. സലിം ഐ.എ.എസ്‌
റഫറന്‍സ്ഭാഷ :മലയാളം
ISBN : 978-81-8265-204-0
Edition : 1
Publisher : Mathrubhumi
Price :  400 book enquryമലബാര്‍ ഒരപൂര്‍വദേശമായിരുന്നു. കേട്ടറിഞ്ഞവര്‍ക്ക് മലബാറൊരു വിസ്മയമായിരുന്നു. വന്നെത്തിയവര്‍ക്ക് അദ്ഭുതദേശവും. പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം മുന്നൂറോളം വര്‍ഷക്കാലം മലബാര്‍ ഒരു സുവര്‍ണദേശമായി പുകള്‍പെറ്റു. അക്കാലങ്ങളില്‍ അറിയപ്പെടുന്ന ദേശങ്ങളില്‍ പ്രശസ്തിയുടെ ഉച്ചിയിലായിരുന്നു മലബാര്‍. വിദേശികള്‍ക്ക് മലബാര്‍ ഏറ്റവും സുരക്ഷിതമായ വാസകേന്ദ്രമായിരുന്നു. വാണിജ്യത്തിനും അല്ലാത്തതിനുമായ കാര്യങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതത്വം ഉറപ്പുനല്കുന്ന കേന്ദ്രങ്ങളില്‍ പ്രമുഖമായ ഒന്നായി കോഴിക്കോട് തുറമുഖം മാറിക്കഴിഞ്ഞിരുന്നു. ഏറ്റവും ഉയര്‍ന്ന നാഗരികതയുടെ അടയാളങ്ങളായായിരുന്നു ഇവിടം പ്രകാശിച്ചിരുന്നത്. മലബാറിന്റെ ചരിത്രത്തിലേക്കും സാമൂഹികവ്യവഹാരങ്ങളിലേക്കും വഴികളിലേക്കും ആഴമേറിയ അന്വേഷണം. മലബാറുകാരന്‍ കൂടെക്കൊണ്ടുനടക്കേണ്ട പുസ്തകം.

എഡിറ്റേഴ്‌സ്: ഡോ. പി.ബി. സലിം ഐ.എ.എസ്., എന്‍.പി. ഹാഫിസ് മുഹമ്മദ്, എം.സി. വസിഷ്ഠ്
ചിത്രീകരണം:മദനന്‍
ഫോട്ടോസ്:പി. മുസ്തഫ

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal