.

മലബാര്‍ സമരം വര്‍ഗീയകലാപമെന്ന പുസ്തകം വിവാദത്തില്‍


തേഞ്ഞിപ്പലം: കാലിക്കറ്റ്‌ വാഴ്സിറ്റി വിദൂര വിദ്യഭ്യാസ വിഭാഗം ബി.എ മലയാളം വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ പുസ്തകത്തില്‍ മലബാര്‍ സമരത്തെ വര്‍ഗീയ കലാപമായി ചിത്രീകരിച്ചു.

ബി.എ മെയിന്‍ മലയാളത്തിന്റെ കോംപ്ലിമെന്ററി പേപ്പറായ കേരള സംസ്കാരം എന്ന പുസ്തകത്തിലാണ്‌ സ്വാതന്ത്ര സമരത്തിന്റെ നെടുംതൂണായ മലബാര്‍ സമരത്തില്‍ മുസ്ലിംകള്‍ വ്യാപകമായി അക്രമവും കൂട്ടക്കൊലയും നടത്തിയെന്ന രീതിയില്‍ അവഹേളിച്ച്‌ എഴുതിയിട്ടുള്ളത്‌.

കോഴിക്കോട്‌ മീഞ്ചന്ത ഗവ.ആര്‍ട്സ്‌ ആന്റ്‌ സയന്‍സ്‌ കോളജിലെ മലയാള വിഭാഗത്തില്‍ നിന്നും റിട്ടയര്‍ ചെയ്ത ഡോ. പ്രിയദര്‍ശന്‍ ലാലാണ്‌ വിദൂര വിദ്യഭ്യാസ വിഭാഗത്തിനു കീഴിലുള്ള പഠിതാക്കള്‍ക്കു പുസ്തകം എഴുതിയിട്ടുള്ളത്‌.

തിരുവനന്തപുരം, എറണാകുളം ഉള്‍പ്പെടെ വിവിധ ജില്ലകളിലെ ഡിസ്റ്റന്‍സ്‌ എജ്യുക്കേഷന്‍ സെന്ററുകള്‍ വഴി സര്‍വകലാശാല ഈ പുസ്തകം വിതരണം നടത്തിയിട്ടുണ്ട്‌.

മലപ്പുറം ജില്ലയില്‍ പകുതിയോളം സെന്ററുകളിലും പുസ്തകം നല്‍കിക്കഴിഞ്ഞു.

സംഘപരിവാര ബന്ധമുള്ള ഈ അധ്യാപകന്‍ വളരെ ആസൂത്രിതമായാണ്‌ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്‌. എല്ലാ പുസ്തകങ്ങള്‍ക്കും കൂടി 1400 രൂപയാണ്‌ പ്രതിവര്‍ഷം വാഴ്സിറ്റി ഈടാക്കുന്നത്‌.

വിദൂര വിദ്യഭ്യാസ വിഭാഗത്തിനു കീഴില്‍ ഗള്‍ഫ്‌, ഹൈദരാബാദ്‌, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി തുടങ്ങിയ ഇടങ്ങളിലും സംസ്ഥാനത്ത്‌ ഏതാണ്ട്‌ എല്ലാ ജില്ലകളിലും സ്റ്റഡിസെന്ററുകളുണ്ട്‌.

പരീക്ഷയ്ക്ക്‌ ഏതാണ്ട്‌ രണ്ടും മൂന്നും ആഴ്ച മുമ്പു മാത്രമാണ്‌ സ്റ്റഡി മെറ്റീരിയല്‍ എന്ന രീതിയില്‍ പുസ്തകം വിതരണം ചെയ്യാറുള്ളത്‌.

പരീക്ഷക്ക്‌ തയ്യാറെടുക്കുന്നവര്‍ കുറഞ്ഞ സമയം കൊണ്ട്‌ പുസ്തകം വിവാദമാക്കില്ലെന്നു കണ്ടറിഞ്ഞാണ്‌ സംഘപരിവാര താല്‍പ്പര്യങ്ങള്‍ സര്‍വകലാശാലയുടെ ലേബലില്‍ എഴുതിനിറച്ചത്‌.

വിവാദത്തെ തുടര്‍ന്ന്‌ പുസ്തക വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചതായി വിദൂര വിദ്യഭ്യാസ വിഭാഗം ഡയറക്ടര്‍ ഇന്‍ചാര്‍ജ്‌ മുഹമ്മദുണ്ണി ഏലിയാസ്‌ മുസ്തഫ പറഞ്ഞു.

വിവാദങ്ങളുടെ പശ്ചാതലത്തില്‍ പുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കി വിതരണം നടത്താനാണ്‌ നീക്കം.
തേജസ്

2 comments:

  1. മാഷേ, നാമെത്ര വെള്ളപൂശാന്‍ ശ്രമിച്ചാലും ചില യഥാര്‍ത്ഥ്യങ്ങളെ മൂടിവയ്ക്കാന്‍ കഴിയുമോ? മലബാര്‍ കലാപം ഫലത്തില്‍ മതപശ്ചാത്തലത്തില്‍ നടന്നതു തന്നെയല്ലേ?

    ReplyDelete
  2. മലബാര്‍ കലാപം ആസൂത്രണം ചെയ്തവരുടെ മനസ്സില്‍ ഉന്നതമായ മൂല്യങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ ഫലത്തില്‍ അത് വംശഹത്യയുടെ തലത്തിലേയ്ക്ക് നീങ്ങി എന്നത് അവഗണിക്കാനാവാത്ത ഒരു കാര്യമല്ലേ ?

    മതേതരസമരം എന്നോ മതലഹള എന്നോ ഉള്ള ഏത് കുറ്റിയില്‍ കലാപത്തെ കെട്ടിയിടാന്‍ ശ്രമിച്ചാലും അത് വലിയ അശ്ലീലമായിരിക്കും

    ReplyDelete

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP