കെ. മാധവന്‍നായര്‍ അനുസ്മരണ സമ്മേളനം നാളെ


മഞ്ചേരി: മലബാറില്‍ സ്വാതന്ത്ര്യസമര രംഗത്ത് മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ച മാതൃഭൂമി സ്ഥാപക മാനേജിങ് ഡയറക്ടര്‍ കെ. മാധവന്‍ നായരുടെ 79-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച 3.30ന് അനുസ്മരണ സമ്മേളനം നടത്തും. മഞ്ചേരി മിനിസിവില്‍സ്റ്റേഷന്‍ അങ്കണത്തില്‍ സജ്ജമാക്കിയ ആലി മുസ്‌ലിയാര്‍ നഗറില്‍ മഞ്ചേരി പബ്ലിക് ലൈബ്രറിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമ്മേളനം കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനംചെയ്യും. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. കേരഫെഡ് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണവും 'മാതൃഭൂമി' സീനിയര്‍ റിപ്പോര്‍ട്ടര്‍ സിറാജ് കാസിം സമ്മാനദാനവും നിര്‍വഹിക്കും. അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്മത്സരത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗങ്ങളില്‍ മഞ്ചേരി എച്ച്.എം.വൈ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീം ജേതാക്കളായി.

Posted on: 27 Sep 2012
Mathrubhumi

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal