.

'ട്വിന്‍ ലജന്റ്‌സ് ഓഫ് മലബാര്‍' :ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ ചെയ്തു


അങ്ങാടിപ്പുറം: മലബാറില്‍ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മലബാര്‍ കേസരി എം.പി.നാരായണമേനോന്‍, കട്ടിളശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ ഫിക്ഷന്‍ ഡോക്യുമെന്ററിയുടെകാമറ സ്വിച്ച് ഓണ്‍ പെരിന്തല്‍മണ്ണയില്‍ സംവിധായകന്‍ ജയരാജ് നിര്‍വഹിച്ചു.

'ട്വിന്‍ ലജന്റ്‌സ് ഓഫ് മലബാര്‍' എന്ന ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വഹിക്കുന്നത് അലി അരിക്കത്താണ്. ഒരേ ഗ്രാമത്തില്‍ ജനിച്ച എം.പി.നാരായണമേനോനും അദ്ദേഹത്തില്‍നിന്നും ആവേശം ഉള്‍ക്കൊണ്ട് സ്വാതന്ത്ര്യസമരരംഗത്തേക്കിറങ്ങിയ മുഹമ്മദ് മുസ്‌ലിയാരും മലബാറില്‍ സാമൂഹിക രാഷ്ട്രീയ രംഗത്ത് വിപ്ലവകരമായ മാറ്റുംകുറിച്ചു.

സ്വിച്ച് ഓണ്‍ കര്‍മ്മത്തിന് സംവിധായകന്‍ അലി അരിക്കത്ത് അധ്യക്ഷതവഹിച്ചു. എം.പി.നാരായണമേനോന്‍ സ്മാരക സമിതി പ്രസിഡന്റ് ഡോ.ടി.ഹുസൈന്‍, ഇന്ത്യനൂര്‍ ഗോപി, ടി.കെ.മുഹമ്മദാലി, എം.പി.കൃഷ്ണകുമാര്‍, സുഫൈല്‍ പരപ്പനങ്ങാടി, ഷിനോജ് ഈനിക്കല്‍ എന്നിവര്‍ സംസാരിച്ചു.

News @ Mathrtubhumi
Photo: Madhyamam
Posted on: 10 Sep 2012

1 comment:

  1. First of all Congrats the team member who rendered their sincere efforts to this project..The Muthlpuredeth Padinjarekara Tharavadu will respect the team members for projecting the twin legends who shared their life to the Agriculturists of Eranadu and Valluvanadu.. Let both the soul MPNM and KMM to enjoy and bless the team works..G.nephew of MPNM..Mohandas.Muthalpuredeth Padinjarekara..bless u all.

    ReplyDelete

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP