.

ആലിമുസ്ല്യാര്‍ സ്മാരകം വീണ്ടും തുറന്നേക്കും

ആലി മുസ്ലിയാര്‍ സ്മാരകം. നെല്ലിക്കുത്ത്‌.മഞ്ചേരി
മഞ്ചേരി. പത്ത് വര്‍ഷമായി പൂട്ടിക്കിടക്കുന്ന ആലിമുസ്ല്യാര്‍ സ്മാരക സൌധത്തിന് താമസിയാതെ ശാപമോക്ഷം ലഭിച്ചേക്കും. ദിവസക്കൂലിക്ക് ലൈബ്രേറിയനെ നിയമിക്കാന്‍ ഏറെകാലത്തെ കാത്തിരിപ്പിനു ശേഷം സര്‍ക്കാര്‍ അനുമതി നല്‍കി. നഗരസഭ രണ്ടു തവണ അപേക്ഷ ക്ഷണിച്ചിട്ടും മതിയായ യോഗ്യതയുള്ളവര്‍ ലൈബ്രേറിയനാവാന്‍ അപേക്ഷിച്ചിരുന്നില്ല. ഒടുവില്‍ ഏക അപേക്ഷകനെ താല്‍ക്കാലികമായി നിയമിക്കാന്‍ ധാരണയായി. നെല്ലിക്കുത്ത് പാലത്തിനു സമീപം കാക്കത്തോടിന്റെ ഓരത്താണ് മനോഹര സൌധം അടഞ്ഞു കിടക്കുന്നത്. 2000 ഓഗസ്ത് നാലിനാണ് 14 ലക്ഷം രൂപ മുടക്കി പണിത സ്മാരകത്തിന്റെ  ഉല്‍ഘാടനം നടത്തിയത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ആലിമുസ്ല്യാര്‍ക്ക് ജന്മ നാട്ടില്‍ തന്റെ  വീടിന്റെ വിളിപ്പാടകലെയായി പണിത സ്മാരകം അടഞ്ഞുകിടക്കുന്നതിനെതിരെ ജനരോഷം ഉയര്‍ന്നിരുന്നു

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP