.

ഒതായി സംഭവം

വെള്ളക്കാര്‍ മമ്പുറം പള്ളി തകര്‍ത്തു സെയ്തലവി തങ്ങളെ അറസ്റ്റു ചെയ്തു! വര്‍ത്ത ഒരു ചെവിയില്‍ നിന്ന് മറ്റൊന്നിലേക്ക് തിരൂരങ്ങാടി പള്ളിയും തകര്‍ത്തു. ഓരോ കിംവദന്തിയും നാടാകെ തീയായ്പ്പടരുകയാണ്.
ഖിലാഫത്ത് ഫോരാളികളില്‍ അമര്‍ഷം ജ്വലിക്കുകയാണ്.
അപ്പോഴാണ് എടവണ്ണയില്‍ നിന്ന് ഒതായിലേക്ക് ഒരു ദൂതനെത്തിയത്. പുത്തന്‍ വീട്ടില്‍ കോയമാമു സാഹിബ് അയച്ചതാണ്. നാട്ടുകാരുടേയും ബ്രിട്ടീഷ്കാരുടേയും ഇടനിലക്കാരനായി അദ്ദേഹം സൌഹ്യദപൂര്‍വ്വം അറിയിക്കുകയാണ്. “പട്ടാളം ഒതായിലേക്ക് പുറപ്പെടുകയാണ്. നാലോ അതില്‍ കൂടുതലോ ആള്‍ക്കാര്‍ ഒരിടത്തും കൂടിനില്‍ക്കരുത്. പള്ളിയില്‍ സംഘം ചേരരുത്. വെടി പൊട്ടുന്നതു കണ്ടാല്‍ ഉടന്‍ കമിഴ്ന്ന് കിടക്കണം. വീട്ടില്‍ നിന്നാരും പുറത്തിറങ്ങരുത്”.


Source: http://www.edavanna.com/edavannahistory/othayitragedy.html

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP