.

മലബാര്‍ കലാപം - വിപ്ലവ ഗാനങ്ങള്‍


മാപ്പിള മക്കള്‌ നെഞ്ച്‌ വിരിച്ചിട്ടൊത്ത്‌- കുതിത്തിട്ടെതിരിട്ട്‌
മാപ്പു തരില്ലെന്നോതി വെള്ളക്കാരുടെ നേരെ മുന്നിട്ട്‌
മാമലയാളക്കരയിലെ ഏറനാട്ടിലെ ധീരര്‍ അണി നിന്ന്‌
മാനം കാക്കാനായവരന്നു ഖിലാഫത്തിന്‍ കൊടി കെട്ടുന്നു

                                                                                   (മാപ്പിള..)

വാരിയന്‍ കുന്നന്‍ ഹാജി ശുജായി
വാരികുന്തവും ഏന്തി ജോറായി
വെള്ളക്കാരെ തുരത്തിടുവാനായി
അന്നു ജിഹാദ്‌ നടത്തികൊണ്ടിവര്‍
ഇമ്മലനാട്‌ ചുവപ്പിച്ചു

ആലിമുസ്ലിയാരും അനുയായികളും
വെള്ളക്കാരെ വിറപ്പിച്ച്‌
വിറകൊള്ളിച്ചവര്‍ ആമുസൂപ്ര
ണ്ടിന്റെ  ശിരസൂമരിഞ്ഞല്ലോ
വെള്ളക്കാരുടെ പട്ടാളക്കാര്‍
ഗതിയില്ലാതെ തുലഞ്ഞല്ലോ

സ്വാതന്ത്ര്യത്തിന്‍ ഗാഥ മുഴക്കി
സ്നേഹത്തിന്‍ പുതു കണ്ണി വിളക്കി
സര്‍വരുമൊത്താ വന്‍പട നീങ്ങി
നീക്കിയവര്‍ ഈ നാടൊട്ടാകെ
ഖിലാഫത്തിന്‍ ധ്വനി പൊങ്ങിച്ച്‌

നീചത മുറ്റിയ വെള്ളക്കാരുടെ
മനസകമില്‍ ഇടിവെട്ടിച്ച്‌
അധികാരം വിട്ടൊഴിയണമെന്ന്‌
മാപ്പിളമക്കള്‍ ഗര്‍ജ്ജിച്ചു
ആ ധ്വനി കൊണ്ട്‌ ബ്രിട്ടീഷിന്റെ
കോട്ടയെ കിടിലം കൊള്ളിച്ച്‌

                                                                        (മാപ്പിള........)

വെള്ളക്കാര്‍ വിഷപത്തി വിടര്‍ത്തി
കള്ളച്ചതികള്‍ ഏറെ നടത്തി
ഉള്ളലിവില്ലാ കിബ്‌റു പുലര്‍ത്തി
പുലര്‍ത്തിയവര്‍ രണകേസരികളെ
വാന്‍ വഞ്ചന ചെയ്തു പിടിച്ചല്ലോ

പത്തായിരം ആളുകളെ ചെറു
വാഗണിലിട്ടു അടച്ചല്ലോ
ധീരത മുറ്റിയ സമര സഖാക്കളെ
വെള്ളകാര്‌ വധിച്ചല്ലോ
ഏറനാട്ടിലെ മാപ്പിളമക്കള്‌
ചോരയില്‍ ചരിതം കുറിച്ചല്ലോ

                                                                              (മാപ്പിള.........)

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP