ചരിത്രപഠനങ്ങളില്‍ ഉമര്‍ഖാസി അവഗണിക്കപ്പെട്ടു

മലപ്പുറം: പ്രമുഖ സ്വതന്ത്ര സമര സേനാനിയും സൂഫിവര്യനുമായിരുന്ന വെളിയങ്കോട്ട്‌ ഉമര്‍ഖാസി ബ്രിട്ടീഷുകാര്‍ക്കെതിരേ നികുതി നിഷേധ സമരം നടത്തി ജയില്‍ വാസം അനുഭവിച്ചിട്ടുപോലും ഖാസിയെ ചരിത്രകാരന്‍മാര്‍ അവഗണിച്ചതായി മുന്‍ കാലിക്കറ്റ്‌ വൈസ്‌ ചാന്‍സലറും ചരിത്രകാരനുമായ ഡോ. കെ കെ എന്‍ കുറുപ്പ്‌.
വെളിയങ്കോട്‌ ഉമര്‍ഖാസി കുടുംബ സംഗമം ചരിത്ര സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുടുംബ സംഗമം സ്വാഗതസംഘം ചെയര്‍മാന്‍ റിട്ട. ഡി.ഐ.ജി ഹാജി എം പി മൊയ്തുട്ടി ഉദ്ഘാടനം ചെയ്തു.
മഖ്ബറ സിയാറത്തിന്‌ കെ കെ കുഞ്ഞിമുഹമ്മദ്‌ പുന്ന നേതൃത്വം നല്‍കി. പി പി ഹംസ മൌലവി, ഒ ടി മുഹമ്മദ്‌ മൌലവി , ജലീല്‍ ദാരിമി ക്ലാസെടുത്തു.
നേതാജി സേവാരത്നം അവാര്‍ഡ്‌ ജേതാവും കുടുംബ സമിതി സെക്രട്ടറിയുമായ റസാഖ്‌ കൂടല്ലൂരിനെ കുടുംബ സമിതി പ്രസിഡന്റ്‌ കെ കെ കുഞ്ഞിമോന്‍ ഹാജി ആദരിച്ചു.
പി പി മുഹമ്മദ്‌, ജലീല്‍ പുഞ്ചപ്പാടത്ത്‌, ബാവ കൂടല്ലൂര്‍, എം ടി ഹുസൈന്‍ ഹാജി, പി പി മുഹമ്മദ്‌, ഒ ടി മൊയ്തുമൌലവി, റസാഖ്‌ കൂടല്ലൂര്‍, അബ്ദുല്ല, ഹുസൈന്‍ തിരുവനന്തപുരം, എ ഫസല്‍, പി പി അലിഹാജി, പി വി ഷൈലോക്ക്‌, ഷാജി ഐരൂര്‍, എ ഫസല്‍ സംസാരിച്ചു. കുടുംബ സമിതി പ്രസിഡന്റ്‌ കെ കെ കുഞ്ഞിമോന്‍ ഹാജി അധ്യക്ഷത വഹിച്ചു.

1 comments:

സുമേഷ് വാസു said...

വ്യത്യസ്തമായ ബ്ലോഗ്.. കൊള്ളാം

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal