എം.പി.നാരായണമേനോന്‍ യുവതലമുറയ്ക്ക് മാതൃക

എം.പി.നാരായണമേനോന്‍ യുവതലമുറയ്ക്ക് മാതൃക - ഡോ.ആര്‍സു

അങ്ങാടിപ്പുറം: എം.പി. നാരായണമേനോന്‍ അധികാരമോഹമില്ലാത്ത സ്വാതന്ത്ര്യസമര പോരാളിയായിരുന്നുവെന്ന് കാലിക്കറ്റ് സര്‍വകലാശാല ഗാന്ധിചെയര്‍ വിസിറ്റിങ് പ്രൊഫസര്‍ ഡോ. ആര്‍സു പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം യുവതലമുറയ്ക്ക് മാതൃകയാണെന്നും ഡോ. ആര്‍സു പറഞ്ഞു.

എം.പി.നാരായണമേനോന്റെ 125-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

എം.പി.നാരായണമേനോന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സ്മാരകസമിതി പ്രസിഡന്റ് ഡോ. ടി. ഹുസൈന്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി മുഖ്യാതിഥിയായിരുന്നു. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കോറോടന്‍ റംല, എം.പി. നാരായണമേനോന്‍ ട്രസ്റ്റ് അംഗം ഇന്ത്യനൂര്‍ ഗോപി, സി. സേതുമാധവന്‍, വി. ബാബുരാജന്‍, പി. രാധാകൃഷ്ണന്‍, യു. ഹരിഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal