.

പി.എസ്.എം.ഒ കോളേജില്‍ ചരിത്ര ഗവേഷണകേന്ദ്രം തുറന്നു

ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: പി എസ്‌ എം ഒ കോളേജിലെ ചരിത്രവിഭാഗത്തിന്‌ കീഴില്‍ ആരംഭിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മാപ്പിള പഠന കേന്ദ്രത്തിന്റെയും പൈതൃക മ്യൂസിയത്തിന്റേയും ശിലാസ്ഥാപനവും കാലിക്കറ്റ്‌ സര്‍വ്വകലാശാസ വൈസ്‌ ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം നിര്‍വ്വഹിച്ചു. കോളേജിന്റെ പരിഷ്ക്കരിച്ച വൈബ്സൈറ്റും അറബിക്‌ വിഭാഗത്തിന്റെ ഇ-ജേണല്‍ മലബാരിയുടെ ലോഞ്ചിംഗും നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പള്‍ മേജര്‍ കെ ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ ആലിക്കുട്ടി, കോളേജ്‌ മാനേജര്‍ എം കെ ബാവ, അരിമ്പ്ര മുഹമ്മദ്‌, പ്രൊഫ, കെ കെ മഹ്മൂദ്‌, ഡോ. ഇ കെ അഹമ്മദ്‌ കുട്ടി, സി എച്ച്‌ മഹ്മൂദ്‌ ഹാജി, പ്രൊഫ, യു മുഹമ്മദ്‌, ഹിസ്റ്ററി വിഭാഗം തലവന്‍ ഡോ. കെ കെ മുഹമ്മദ്‌ അബ്ദുല്‍ സത്താര്‍, കോഓര്‍ഡിനേറ്റര്‍ ഡോ. ഒ പി മായിന്‍കുട്ടി സംസാരിച്ചു. മലബാറുമായും അധിനിവേശപോരാട്ടവുമായും അതിന്റെ ചരിത്രവും സംസ്കാരവും പൈതൃകവുമായും ബന്ധപ്പെട്ട രേഖകള്‍, ഉപകരണങ്ങള്‍, പഴയകാലത്തെ നിലവിലുണ്ടായിരുന്ന പഴയ അച്ചടിരേഖകള്‍, എന്നിവ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നതാണ്‌ പൈതൃക മ്യൂസിയത്തിന്റെ ലക്ഷ്യം. ഗവേഷകര്‍ക്ക്‌ അറബിയിലും അറബി മലയാളത്തിലും മലയാളത്തിലുമുള്ള ചരിത്ര രേഖകളും ഉപകരണങ്ങളും ലഭ്യമാക്കുക എന്നതാണ്‌ ഹെറിറ്റേജ്‌ മ്യൂസിയത്തിന്റെ ലക്ഷ്യം. 1921 ലെ മലബാര്‍ കലാപ കാലത്ത്‌ സ്വാതന്ത്യ്ര സമരസേനാനികള്‍ ഉപയോഗിച്ച ആയുധങ്ങളും ഉപകരണങ്ങളും കരകൌശല വസ്തുക്കളും സംഗീത ഉപകരണങ്ങളും പഴയകാലത്തെ നന്നങ്ങാടി, തൊപ്പിക്കല്ല്‌, തുടങ്ങിയവയെ കുറിച്ചുള്ള പഠന രേഖകളും അച്ചടി മേഖലയില്‍ ചരിത്ര പാരമ്പര്യമുള്ള തിരൂരങ്ങാടിയിലെ അറബി മലയാള കൃതികളുടെ അസ്സല്‍ പകര്‍പ്പുകളും പഠനശേഖരത്തിലുണ്ടാകും. മലബാറിനേയും അതിന്റെ അധിനിവേശ വിരുദ്ധ ചരിത്രത്തേയും മാപ്പിളകലകളെകുറിച്ചും പഠിക്കുവാനുള്ള ഇന്ത്യയിലെ സമഗ്രവും ആധികാരികവുമായ ഏക പഠന കേന്ദ്രമാണ്‌ പി എസ്‌ എം ഒ കോളേജില്‍ യാഥാര്‍ത്ഥ്യമാവുന്നത്‌. ഇവയുടെ ദൃശ്യശ്രാവ്യ രേഖകളടക്കമുള്ളവ പഠിതാക്കള്‍ക്ക്‌ അനുഗ്രഹമാകും. 2011 ലാണ്‌ ഗവേഷക കേന്ദ്രത്തിന്‌ യൂണിവേഴ്സിറ്റി അംഗീകാരം ലഭിച്ചത്‌. ഡോ. കെ കെ മുഹമ്മദ്‌ അബ്ദുല്‍ സത്താര്‍, ഡോ. ഒ പി മായിന്‍കുട്ടി, ഡോ. പി പി അബ്ദുറസാഖ്‌ എന്നിവരാണ്‌ ഗൈഡുകള്‍.

News @ Thejas

പി.എസ്.എം.ഒ കോളേജില്‍ ചരിത്ര ഗവേഷണകേന്ദ്രം തുറന്നു

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജിലെ ചരിത്രപഠന വിഭാഗം ഗവേഷണകേന്ദ്രം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസലാം ഉദ്ഘാടനംചെയ്തു.

മാപ്പിളകലാ പഠന കേന്ദ്രത്തിന്റെയും പൈതൃക മ്യൂസിയത്തിന്റയും ശിലാസ്ഥാപനവും അറബിക് വിഭാഗത്തിന്റെ ഇ-ജേണലായ മലബാരിയുടെ പ്രകാശനവും വി. സി നിര്‍വഹിച്ചു. മലബാര്‍ സമരത്തിന്റെ ചരിത്രവും സാംസ്‌കാരിക-രാഷ്ട്രീയ മാനങ്ങളും പഠന വിധേയമാക്കുന്നവര്‍ക്ക് സഹായം നല്‍കുകയാണ് പഠന കേന്ദ്രത്തിന്റെ ലക്ഷ്യം. മലബാറിന്റെ അധിനിവേശ ചരിത്രം സംബന്ധിച്ച ദൃശ്യ ശ്രാവ്യ രേഖകളടങ്ങുന്ന അമൂല്യ വസ്തുക്കളും അറബി-മലയാള കൃതികളുടെ അസ്സല്‍ പകര്‍പ്പുകളും പൈതൃക മ്യൂസിയത്തില്‍ ഇടം പിടിക്കും.

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ മേജര്‍ കെ ഇബ്രാഹിം അധ്യക്ഷനായി. ഡോ. കെ ആലിക്കുട്ടി, എം. കെ ബാവ, അരിമ്പ്ര മുഹമ്മദ്, പ്രൊഫ. കെ. കെ മഹ്മൂദ്, ഇ. കെ അഹമ്മദ് കുട്ടി, സി. എച്ച് മഹ്മൂദ് ഹാജി, വി. എ ഇബ്രാഹിം ഹാജി, പ്രൊഫ. യു മമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. മുഹമ്മദ് അബ്ദുള്‍ സത്താര്‍ സ്വാഗതവും ഡോ. ഒ. പി മായിന്‍കുട്ടി നന്ദിയും പറഞ്ഞു.

Mathrubhumi

1 comment:

 1. Kerala Islamic Heritage Library
  Dears,we are in a hard work to make Kerala Islamic Heritage Library @ calicut.It is the collection of Manuscripts and the works of Kerala Muslim scholars.We kindly request you to inform us the centers where the manuscripts are kept or seen.We would receive the Manuscripts directly or scan it to form a mass digital collection of all islamic manuscripts in Kerala.
  Please contact
  Riyas Paplachery +919544270017
  kk.riyas786@gmail.com
  Abdul Basith CP +919562697525
  cpabasitha@gmail.com

  ReplyDelete

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP