ഖിലാഫത്ത് സ്മരണകള്‍: ഇംഗ്ലീഷ് വിവര്‍ത്തനം പ്രകാശനം ചെയ്തു

കൊണ്ടോട്ടി: 1921ലെ മലബാര്‍ കലാപത്തിന് സാക്ഷിയാവുകയും പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്ത മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് എഴുതിയ ഖിലാഫത്ത് സ്മരണകള്‍ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം വൈദ്യര്‍ സ്മാരകത്തില്‍ ടി.കെ. ഹംസ പ്രകാശനം ചെയ്തു. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ പൗത്രന്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി. ഡോ. കെ.കെ.എന്‍.കുറുപ്പ് അധ്യക്ഷതവഹിച്ചു. ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. വി.കുഞ്ഞാലി, ഡോ. വിജയലക്ഷ്മി, ഡോ. ഗോപാലന്‍കുട്ടി, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, അഡ്വ. എം.കേശവന്‍നായര്‍, റസാഖ് പയമ്പ്രോട്ട്, ഇഖ്ബാല്‍ കോപ്പിലാന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal