സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് അറബി പുരാരേഖകള്‍ ആവേശം പകര്‍ന്നു- കെ.കെ.എന്‍. കുറുപ്പ്

സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് അറബി പുരാരേഖകള്‍ ആവേശം പകര്‍ന്നു- കെ.കെ.എന്‍. കുറുപ്പ്

മലപ്പുറം: കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളില്‍ അറബിക് പുരാരേഖകളുടെയും കൈയെഴുത്ത് പ്രതികളുടെയും ഇടം മഹത്തരമായിരുന്നുവെന്നും ഇത്തരം പുരാരേഖകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു.

മഅദിന്‍ ഇസ്‌ലാമിക് അക്കാദമി സ്വലാത്ത്‌നഗറില്‍ നടത്തിയ 'സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവും അറബിക് പുരാരേഖകളും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ആവേശം പകര്‍ന്ന തുഹ്ഫത്തുല്‍ മുജാഹിദീന്‍ പോലുള്ള ഗ്രന്ഥങ്ങളുടെ സന്ദേശം വരും തലമുറകള്‍ക്കും കൈമാറണം. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം മമ്പുറം തങ്ങള്‍, ആലി മുസ്‌ലിയാര്‍ തുടങ്ങിയവരുടെയെല്ലാം കൃതികള്‍ ഇനിയും വായിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിസര്‍ച്ച് വേള്‍ഡ് ഡയറക്ടര്‍ അബ്ബാസ് പനക്കല്‍, ഉമര്‍ മേല്‍മുറി, കോയ കൊണ്ടോട്ടി, ശിഹാബലി അഹ്‌സനി, ഖാലിദ് സഖാഫി സ്വലാത്ത്‌നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.

1 comments:

പ്രചാരകന്‍ said...

Good Effort.. all the best

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal