താനൂരിന്റെ വീരപുത്രന്റെ രക്ത സക്ഷ്യത്തിനു 90 വയസ്സ്

താനൂര്‍ . ബ്രിട്ടീഷുകാര്‍ കഴുമരത്തിലേറ്റിയ താനൂരിന്റെ വീരപുത്രന്‍ കുഞ്ഞിക്കാദറിന്റെ വേര്‍പാടിന്‌ ഇന്ന്‌ 90 വയസ്സ്‌. സ്വാതന്ത്യ്രസമര സേനാനിയായിരുന്ന ഉമൈത്താനകത്ത്‌ പുത്തന്‍വീട്ടില്‍ കുഞ്ഞിക്കാദര്‍ സാഹിബിനെ 90 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇതേദിവസം പുലര്‍ച്ചെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്താണ്‌ തൂക്കിക്കൊന്നത്‌. 1920 ജൂണ്‍ 14ന്‌ മഹാത്മാഗാന്ധിയും മൌലാന ഷൌക്കത്തലിയും കോഴിക്കോട്‌ ഖിലാഫത്ത്‌ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ഇതില്‍ പങ്കെടുത്ത്‌ ആവേശത്തിലായ കുഞ്ഞിക്കാദര്‍ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക്‌ ഉയര്‍ന്നു. തീരനാടിന്റെ നായകനും സെക്രട്ടറിയുമായി ആലി മുസല്യാരുടെ വിശ്വസ്ത കൂട്ടുകാരനായിരുന്നു. തിരൂരങ്ങാടി പള്ളി പൊളിക്കുന്നതായി 1921 ഓഗസ്റ്റ്‌ 20ന്‌ കിംവദന്തി പരന്നു. സാഹിബിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന്‌ ആളുകള്‍ പന്താരങ്ങാടിയിലെത്തി ബ്രീട്ടീഷ്‌ പട്ടാളവുമായി ഏറ്റുമുട്ടി. ഒടുവില്‍ ആമു സൂപ്രണ്ടിന്റൈ നേതൃത്വത്തില്‍ സന്ധിയുണ്ടായി.

ഇനി ആരെയും ആക്രമിക്കുകയില്‍ളെന്നും കുഞ്ഞിക്കാദറിനെ പള്ളി സന്ദര്‍ശിക്കാന്‍ അനുവദിക്കുമെന്നുമായിരുന്നു ഇത്‌. വെള്ളപ്പട്ടാളം വഴിമധ്യേ ചതിയിലൂടെ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്തു. ഒടുവില്‍ പട്ടാളക്കോടതി വീരനായകനെ തൂക്കിക്കൊല്‍ളുകയായിരുന്നു. പുലര്‍ച്ചെ പ്രാര്‍ഥനകള്‍ക്കുശേഷം ഒടുവിലത്തെ ആഗ്രഹം ചോദിച്ചപ്പോള്‍ രാജ്യത്തിന്റെ സ്വാതന്ത്യ്രമാണെന്നായിരുന്നു മറുപടി.

ഗര്‍ഭിണിയായ ഭാര്യ പ്രവസിക്കുന്നത്‌ ഒരു ആണ്‍കുഞ്ഞാണെങ്കില്‍ അത്‌ മറ്റൊരു കുഞ്ഞിക്കാദറാകുമെന്ന്‌ അവസാനനിമിഷം പറഞ്ഞതായും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ജനിച്ച വീട്‌ ടൌണില്‍ റയില്‍പുരയ്ക്കടുത്താണ്‌. പാടത്താഴം ഉമ്മര്‍ ഹാജിയായിരുന്നു മകളുടെ ഭര്‍ത്താവ്‌. മലബാര്‍ കലാപം 90-ാ‍ം വാര്‍ഷികവേളയില്‍ ഒട്ടേറെ സംഘടനകള്‍ സാഹിബിനെ അനുസ്മരിച്ചിരുന്നു.

ജനിച്ച വീടിന്റെ സമീപത്തുള്ള ഫിഷറീസ്‌ ഹൈസ്കൂളിന്‌ സാഹിബിന്റെ സ്മാരകമായി നാമകരണം ചെയ്യണമെന്ന ആവശ്യം ഇതുവരെ സഫലീകരിച്ചിട്ടില്‍ള. ങ്കന്റണ്‍മന്ധദ്ധഗ്ന താനൂര്‍ ടൌണില്‍ കുഞ്ഞിക്കാദര്‍ സാഹിബ്‌ ജനിച്ചുവളര്‍ന്ന ഉമൈത്താനകത്ത്‌ പുത്തന്‍വീട്ടില്‍ തറവാട്‌.

News @ Manorama
20.02.12

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal