മലബാര്‍ കലാപത്തെക്കുറിച്ച്‌ മുഖ്യധാരാ വ്യാഖ്യാനങ്ങളാണ്‌ നടക്കേണ്ടത്‌: കെ ടി ജലീല്‍

തിരൂരങ്ങാടി: മലബാര്‍ കലാപത്തെ കുറിച്ച്‌ മുഖ്യധാരാ വ്യാഖ്യാനങ്ങളാണ്‌ നടക്കേണ്ടതെന്ന്‌ ഡോ. കെ ടി ജലീല്‍ എം.എല്‍.എ. പി.എസ്‌ എം.ഒ കോളജ്‌ ചരിത്ര വിഭാഗം യു.ജി.സി സഹായത്തോടെ സംഘടിപ്പിച്ച 'മലബാര്‍ സമരത്തെ പുനര്‍സന്ദര്‍ശിക്കുന്നു' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന സെമിനാറില്‍ വിഷയമവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തല്‍പ്പര കക്ഷികള്‍ വിഷയം സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിനെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'മലബാര്‍ കലാപം: ഒരു ലിംഗ വീക്ഷണം' എന്ന വിഷയത്തില്‍ ഡോ. പി ഗീത, 'മലബാര്‍: ദേശീയതയുടെ സാസ്കാരിക മൂലധനം' എന്ന വിഷയത്തില്‍ ഡോ. സുനില്‍ പി ഇളയിടം, '1836 മുതല്‍ 1921 വരെയുള്ള മാപ്പിള ലഹള' എന്ന വിഷയത്തില്‍ ഡോ. എം പി മുജീബ്‌ റഹ്മാന്‍, 'ആന്തമാനിലേക്ക്‌ നാടുകടത്തപ്പെട്ട മാപ്പിളമാര്‍' എന്ന വിഷയത്തില്‍ പ്രൊഫ. പി അമീന്‍ദാസ്‌ എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. പ്രൊഫ. ടി മുഹമ്മദ്‌ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പ്രഫ, ഫസലുറഹ്മാന്‍, പ്രഫ. രാജന്‍ വട്ടോളിപ്പുരക്കല്‍, പ്രാഫ. എം നീഗാറലി, പ്രഫ. യു മജീദ്‌, പ്രഫ, എ അബ്ദുല്‍ റഷീദ്‌, പ്രഫ. എ അബ്ദുറഹ്മാന്‍ സംസാരിച്ചു.

News @ Thejas

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal