ഹജൂര്‍ കച്ചേരി ചരിത്രമ്യൂസിയമാക്കാന്‍ പഞ്ചായത്ത് പ്രമേയം

തിരൂരങ്ങാടി: താലൂക്കോഫീസായി പ്രവര്‍ത്തിക്കുന്ന പഴയ ഹജൂര്‍ കച്ചേരി ചരിത്ര മ്യൂസിയമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പ്രമേയം പാസാക്കി. സ്ഥിരംസമിതി അധ്യക്ഷന്‍ എം. അബ്ദുറഹ്മാന്‍കുട്ടി അവതരിപ്പിച്ച പ്രമേയം യോഗം ഐകകണേ്ഠ്യന പാസാക്കി. യോഗത്തില്‍ പ്രസിഡന്റ് വി.പി. അഹമ്മദ്കുട്ടി ഹാജി അധ്യക്ഷതവഹിച്ചു.

താലൂക്കോഫീസ് മിനി സിവില്‍സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റി സമരം നടത്തിയിരുന്നു. എന്നാല്‍ മിനി സിവില്‍ സ്‌റ്റേഷനിലെ സ്ഥലപരിമിതി കാരണം മാറാന്‍ തീരുമാനിച്ച പല ഓഫീസുകളും ഇപ്പോഴും മാറിയിട്ടില്ല.

News @ Mathrubhumi

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal