മലബാര്‍ കലാപത്തെ സ്മരിക്കുക തന്നെ വേണം: ഡോ. കെ.കെ.എന്‍ കുറുപ്പ്

മലബാര്‍ കലാപത്തെ സ്മരിക്കുക തന്നെ വേണം: ഡോ. കെ.കെ.എന്‍ കുറുപ്പ്


തിരൂര്‍: മലബാര്‍ കലാപത്തെ സ്മരിക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്നവര്‍ ചരിത്രത്തോടു പ്രതിബദ്ധത ഇല്ലാത്തവരാണെന്ന് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു. ഇന്ത്യാ ചരിത്രത്തില്‍ നിന്ന് അടര്‍ത്തിമാറ്റാനാവാത്ത അധ്യായമാണ് മലബാര്‍ കലാപമെന്നും അദ്ദേഹം പറഞ്ഞു. വാഗണ്‍ ദുരന്തത്തിന്റെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ഗശാല തിരൂരിന്റെ ആഭിമുഖ്യത്തില്‍ വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ഹാളില്‍ നടന്ന ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഡോ. വി. കുഞ്ഞാലി, ഡോ. മുസ്തഫ കമാല്‍പാഷ, ഡോ.കെ.കെ. മുഹമ്മദ് അബ്ദുല്‍ സത്താര്‍, എം.ഐ. തങ്ങള്‍, ഒറ്റയില്‍ മൊയ്തീന്‍, പി.എ. റഷീദ് എന്നിവര്‍ പ്രസംഗിച്ചു. വൈകീട്ട് നടന്ന പൊതുസമ്മേളനം ഐ.യു.എം.എല്‍. ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സി. മമ്മൂട്ടി എം.എല്‍.എ. അധ്യക്ഷനായി. കുറുക്കോളി മൊയ്തീന്‍, ടി.എ. അഹമ്മദ് കബീര്‍, വി.പി. ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു. പടപ്പാട്ടുകളുടെ സംഗീതാവിഷ്‌കാരവും നടന്നു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal