മലബാര്‍ കലാപം. ദേശീയ സെമിനാര്‍ 12,13 തീയതികളില്‍

മലപ്പുറം.പി.എസ്‌.എം.ഒ കോളേജ്‌ ചരിത്ര വിഭാഗം 12,13 തീയതികളില്‍ മലബാര്‍ കലപത്തെ കുറിച്ച്‌ ദേശീയ സെമിനാര്‍ നടത്തും.
യു.ജി.സി സഹായത്തോടെ നടത്തുന്ന സെമിനാര്‍ 12 ന്‌ 10 മണിക്ക്‌ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉല്‍ഘാടനം ചെയ്യും. ഡോ. കെ.എന്‍ പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തും.
ചരിത്രസെമിനാറിനോടനുബന്ധിച്ച്‌ കോളേജ്‌ പൈതൃക മ്യൂസിയത്തിന്റെ ശിലാഫലക അനാച്ഛാദനം വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്‌ നിര്‍വഹിക്കും.
കേരളത്തിന്‌ അകത്ത്‌ നിന്നും പുറത്ത്‌ നിന്നുമുള്ള പ്രമുഖ പണ്ഡിതന്‍മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

സെമിനാറില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടായിരിക്കുമെന്ന് കോളേജ്‌ പ്രന്‍സിപ്പല്‍ മേജര്‍ കെ.ഇബ്രാഹിം, ചരിത്രവിഭാഗം തലവന്‍ കെ.കെ മുഹമ്മദ്‌ അബ്ദുല്‍ സത്താര്‍,സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വാസു തില്ലേരി,പ്രൊഫസര്‍ സി. ഫസല്‍ എന്നിവര്‍ അറിയിച്ചു

0 comments:

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal