ഉമര്‍ ഖാദിയുടെ ചരിത്രം പാഠ്യവിഷയമാക്കണം

ഉമര്‍ ഖാദിയുടെ ചരിത്രം പാഠ്യവിഷയമാക്കണം: പ്രഫ. ആലിക്കുട്ടി മുസ്ല്യാര്‍


മലപ്പുറം: പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും മതേതരവാദിയും സൂഫിവര്യനും പണ്ഡിതനുമായിരുന്ന വെളിയംകോട്‌ ഉമര്‍ഖാദിയുടെ ചരിത്രം സ്കൂള്‍, കോളജ്‌ തലങ്ങളില്‍ പാഠ്യവിഷയമാക്കണമെന്ന്‌ എസ്‌.വൈ.എസ്‌ സംസ്ഥാന ജന. സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്്ല്യാര്‍ പറഞ്ഞു. ഉമര്‍ഖാദിയുടെ 159-ാ‍മതു ആണ്ടുനേര്‍ച്ചയോടനുബന്ധിച്ചു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്യ്രത്തിനു വേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരേ നികുതി നിഷേധ സമരം നടത്തിയതിനു ജയില്‍വാസം അനുഭവിച്ച സ്വാതന്ത്ര്യ സമര സേനാനിയാണ്‌ ഉമര്‍ഖാദസിയെന്നും അദ്ദേഹത്തിന്റെ സേവനങ്ങളെ അധികാരിവര്‍ഗ്ഗം സ്മരിക്കാതെവന്നതില്‍ ഖേദമുണെ്ടന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മഹല്ല്‌ പ്രസിഡന്റ്‌ റിട്ട. ഡി.ഐ.ജി ഹാജി എം ടി മൊയ്തുട്ടി അധ്യക്ഷതവഹിച്ചു.

News @ Thejas Daily

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal