മലബാര്‍ കലാപം 90ാ‍ം വാര്‍ഷികം-പ്രബന്ധ മത്സരം

വളവന്നൂര്‍: മലബാര്‍ കലാപം 90ാ‍ം വാര്‍ഷികത്തോടനുബന്ധിച്ച്‌ വളവന്നൂര്‍ ബാഫഖി യതീംഖാന ഹയര്‍ സെക്കന്‍ഡറി ഹെറിറ്റേജ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ കലാപ അനുസ്മരണ പ്രഭാഷണം, സ്വാതന്ത്യ്ര സമര ക്വിസ്സ്‌, ഇന്ത്യന്‍ സ്വാതന്ത്യ്ര സമര ക്വിസ്സ്‌, പുസ്തക പ്രകാശനം, സ്വാതന്ത്യ്ര സമര കാലഘട്ടത്തെ നാണയ ശേഖരണം, 1921 മായാത്ത മുദ്രകള്‍ ഡോക്യുമെന്ററി പ്രദര്‍ശനം, മലപ്പുറം ജില്ലയിലെ മുഴുവന്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ബീരാന്‍ മുസ്്ല്യാര്‍ സ്മാരക പ്രബന്ധ രചനാ മല്‍സരം എന്നിവ നടത്താന്‍ തീരുമാനിച്ചു.


കണ്‍വീനര്‍ കെ സിദ്ദീഖ്‌ മുന്നിയൂര്‍ അധ്യക്ഷത വഹിച്ചു. കെ മുഹമ്മദ്‌ ഉവൈസ്‌, കെ നിര്‍മ്മല, എ പി റുഫീന, എന്‍ മുബഷിറഫ, എന്‍ പി പ്രവീണ്‍, സി ഷഫീഖ്‌, സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍, ടി അബ്ദുല്‍ ജാബിര്‍, പി ഹാരിസ്‌, കെ കെ രാഹുല്‍, ഷമീമ നസ്‌റിന്‍, അഞ്ജു ശിവരാജ്‌, കെ ശബ്ന, വി സുഫൈല്‍, ടി അജ്മല്‍ സംസാരിച്ചു.


ഞാന്‍ അറിഞ്ഞ മലബാര്‍ കലാപം എന്നതാണ്‌ പ്രബന്ധരചനാ മല്‍സര വിഷയം. മല്‍സരാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ സ്റ്റുഡന്റ്‌ കണ്‍വീനര്‍ മുഹമ്മദ്‌ ഉവൈസ്‌, കെ.ബി.വൈ.കെവി.എച്ച്‌.എസ്‌.എസ്‌ വളവന്നൂര്‍, പി.ഒ വളവന്നൂര്‍ എന്ന വിലാസത്തില്‍ സൃഷ്ടികള്‍ ആഗസ്ത്‌ 15നു മുമ്പായി ലഭിച്ചിരിക്കണം. ഫോണ്‍: 9745220606, 9745220606.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal